മുഴുവന്‍ കടബാധ്യതയും തിരിച്ചടക്കാം;തന്നെ വെറുതെ വിടണമെന്ന് വിജയ് മല്ല്യ

ലണ്ടന്‍: വിവാദവ്യവസായി വിജയ് മല്ല്യയെ കുടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് ഇന്ത്യ. ഇപ്പോള്‍ ബ്രിട്ടനിലുള്ള മല്യയെ വിട്ടുകിട്ടാനുള്ള ശ്രമം തുടരുകയാണ് ഇന്ത്യ. എന്ാനല്‍ തനിക്കെതിരെയുള്ള കേസുകള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് വിജയ് മല്ല്യ. തന്റെ പേരിലുള്ള മുഴുവന്‍ കടബാധ്യതയും താന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. തിരിച്ചടയ്ക്കാനുള്ള പണം സ്വീകരിച്ച് തന്നെ ഒന്ന് വെറുതെ വിടണം, തനിക്കെതിരായ കേസുകള്‍ ഒക്കെ അവസാനിപ്പിക്കണം എന്നാണ് വിജയ് മല്ല്യയുടെ ആവശ്യം.

കൊവിഡിനെ നേരിടാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ടാണ് മല്ല്യ ടിറ്ററില്‍ സന്ദേശം പങ്കുവെച്ചത്. ഇതോടൊപ്പമാണ് തനിക്കെതിരായ സാമ്പത്തിക നടപടികള്‍ അവസാനിപ്പിക്കണമെന്നും മുഴുവന്‍ കുടിശ്ശികയും അടക്കാന്‍ തയ്യാറാണെന്നും മല്ല്യ അറിയിച്ചത്. വിജയ് മല്ല്യയുടെ ട്വീറ്റ് ഇങ്ങനെയാണ്. സാമ്പത്തിക പാക്കേജിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുന്നു.

Loading...

ആവശ്യത്തിന് കറന്‍സി അച്ചടിക്കാന്‍ അധികാരമുള്ള സര്‍ക്കാര്‍ തന്റെ വാഗ്ദാനം സ്വീകരിക്കണം. തന്നെപ്പോലുള്ള ഒരു ചെറുസംരംഭകന്റെ ബാങ്ക് വായ്പകള്‍ സ്വീകരിക്കണമെന്നും തിനക്കെതിരെയുള്ള നിയമനടപടികളെല്ലാം അവസാനിപ്പിക്കണം. തന്റെ കണ്ടു കെട്ടിയ സ്വത്തുക്കളെല്ലാം വിട്ടു തരണം എന്നും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കി ബാങ്കുകളെയും ഡയറക്ടറേറ്റിനെയും താന്‍ സമീചിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും വിജയ് മല്ല്യ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.