റിപ്പോർട്ടർ ചാനലിൽ റെയ്ഡ്, കോടികളുടെ ക്രമക്കേട്, നികേഷ്കുമാറിനേ അറസ്റ്റ് ചെയ്തേക്കും.

കൊച്ചി:  റിപോര്‍ട്ടര്‍ ചാനലിന്റെ കൊച്ചിയിലെ കോര്‍പറേറ്റ് ഓഫീസില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും   റെയ്ഡ്.  പരിശോധനയേതുടർന്ന് കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തി. പരസ്യവരുമാനത്തിൽനിന്നും സർക്കാരിലേക്കടക്കേണ്ട സേവന നികുതിയിൽ 10കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നു. ജീവനക്കാരിൽനിന്നും പിരിക്കുന്ന പി.എഫ് ആനുകൂല്യങ്ങളുടെ ഫണ്ട് സർക്കാരിലേ ബന്ധപ്പെട്ട വകുപ്പിലേക്ക് അടക്കാതിരിക്കത് തൊഴിൽ നിയമ ലംഘനമായും കേസെടുത്തിരിക്കുകയാണ്‌. കൂടാതെ വിവിധ ഇനങ്ങളിൽ പണം സ്വീകരിക്കാൻ വ്യാജമായ നമ്പറിൽ അടിച്ചിരിക്കുന്ന രസീതുകൾ, കണക്കിലേ തിരിമറികൾ, സർക്കാരിലേക്കും ആദായ വകുപ്പിനും നല്കുന്ന കണക്കിലേ ക്രമക്കേടുകൾ എന്നിവയുടെ ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം റിപോര്‍ട്ടര്‍ ടിവി മേധാവി എം.വി. നികേഷ് കുമാറിനെ റെയ്ഡിന്റെ തുടര്‍ച്ചയായി അറസ്റ്റുചെയ്‌തെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. റെയ്ഡ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ അടുത്തദിവസം സ്ഥിരീകരിച്ചേക്കും. അതു ഉണ്ടായാലും ഇല്ലെങ്കിലും കാര്യങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ എം.വി. നികേഷ് കുമാര്‍ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്.

Loading...

റിപോര്‍ട്ടര്‍ ചാനലിലെ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് എല്ലാ മാസവും കൃത്യമായി പ്രൊവിഡന്‍സ് ഫണ്ട് വിഹിതം പിടിക്കുകയും എന്നാല്‍ അത് പി.എഫില്‍ നിക്ഷേപിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് പരാതിയുണ്ട്. അതേസമയം പരസ്യദാതാക്കളില്‍ നിന്ന് കൈപ്പറ്റിയ സേവന നികുതി അടക്കാത്തത്തിനെ തുടര്‍ന്നാണ് റെയ്‌ഡെന്നും സൂചനയുണ്ട്.

ഏതാണ് ഇപ്പോഴത്തെ റെയ്ഡിന് പിന്നിലെ പ്രധാനകാരണമെന്ന് വ്യക്തമല്ല. ഇന്ത്യാവിഷനില്‍നിന്ന് നികേഷ് കുമാര്‍ ഉള്‍പെടെ ഒരുവിഭാഗം പുറത്തുപോയി റിപോര്‍ട്ടര്‍ ടിവി തുടങ്ങിയതുമുതല്‍ പരസ്പരം നടക്കുന്ന പോരിന്റെ ഭാഗമാണ് റെയ്‌ഡെന്ന് പറയുന്നു. നികേഷിന്റെ അറസ്റ്റിനെകുറിച്ച് അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍പ്രചരിച്ചതും ഈ തമ്മില്‍തല്ലിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു.