സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചു പൊതുമേഖലയില്‍ ശമ്പള വര്‍ധനവ്

ഡബ്ലിന്‍: പൊതുമേഖലയില്‍ ശമ്പള വര്‍ധനവ് നടപ്പാക്കുമെന്നും എന്നാല്‍ ഇത് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കുമെന്നും തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍. പൊതുമേഖലയില്‍ ശമ്പളവര്‍ധന നടപ്പാക്കുമെന്ന് കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രതീക്ഷിക്കുന്നുവെന്ന് തൊഴിലാളി സംഘടനയായ SIPTU വിന്റെ പ്രസിഡന്റ് ജാക്ക് ഒകോണര്‍ പറഞ്ഞതിനു മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മെയ് മാസത്തില്‍ യൂണിയനുകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഒകോണര്‍ വ്യക്തമാക്കിയിരുന്നു.

Haddington Road Agreement  ന് ജൂലൈ 2016 വരെ കാലാവധിയുണ്ട്. അതിനാല്‍ ഈ വര്‍ഷം അവസാനം വരെ ശമ്പളവര്‍ധവ് നടപ്പാകില്ലെന്നാണ് സൂചന.

Loading...

സര്‍ക്കാര്‍ കടുത്ത ചെലവുചുരുക്കല്‍ നടപടിയിലാണെന്നും പൊതുമേഖലയിലെ ശമ്പള വര്‍ധനയെയും അതു ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.