ഓട്ടിസം ഉള്ളവര്‍ക്കും സംസാരിക്കാന്‍ സഹായിക്കുന്ന ആഗോള ഭാഷാ ആപ്ലിക്കേഷന്‍

പാരിസ്‌: സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ഓട്ടിസം എന്ന രോഗമുള്ളവര്‍ക്കും ഇനി സംസാരിക്കാന്‍ സഹായം. ഓട്ടിസം ബാധിച്ച ഫ്രാന്‍സില്‍ നിന്നുള്ള കുട്ടിയുടെ അമ്മ ഏതു ഭാഷക്കാര്‍ക്കും, സംസാര ശേഷിയില്ലാത്തവര്‍ക്കു പോലും സംവദിക്കാന്‍ സാധിക്കുന്ന ആഗോള ഭാഷാ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തു.  മേരി സ്‌പിറ്റ്‌സ്‌ എന്ന യുവതിയാണ്‌ ഇതിനു പിന്നില്‍. ടോക്ക്‌ ഡിഫറന്റ്‌ എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ എഴുനൂറ്‌ ചിത്രങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതിനൊപ്പം നിറങ്ങളും ഐക്കണുകളും ചില ശബ്‌ദങ്ങളും കൂടി ആശവിനിമയത്തിന്‌ ഉപയോഗിക്കും.

ഓട്ടിസം ബാധിച്ച സ്വന്തം മകളുമായി സംവദിക്കുന്നതു വഴി സ്വായത്തമാക്കിയ ശേഷികളാണ്‌ പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്നതിന്‌ മേരിയെ സഹായിച്ചത്‌. ആര്‍ക്കും എളുപ്പത്തില്‍ മനസിലാകുന്ന വിധത്തില്‍ സന്ദേസങ്ങള്‍ തയാറാക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും.ഗൂഗിള്‍ പ്ലേയിലും ആപ്പിള്‍ സ്‌റ്റോറിലും ഇതിപ്പോല്‍ ലഭ്യമാണ്‌.

Loading...