സല്‍മാന്‍ ഖാന്റെ വിധി പറയുന്ന തീയതി ഇന്നു തീരുമാനിക്കും

മുംബൈ: പ്രമുഖനടന്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വിധി പറയുന്ന തീയതി ഇന്ന് പ്രഖ്യാപിക്കും. വഴിയരികില്‍ ഉറങ്ങിക്കിടന്ന ആളെ വാഹമിടിച്ചു കൊലപ്പെടുത്തിയ ശേഷം നിര്‍ത്താതെ കടന്നുകളഞ്ഞു എന്നതാണ് സല്‍മാന്‍ ഖാനെതിരെയുള്ള കുറ്റം. സെഷന്‍സ്‌ കോടതി ജഡ്‌ജി ഡി. ഡബ്ല്യു. ദേശ്‌പാണ്ഡെയാണു കേസില്‍ വിധി പറയുന്ന തീയതി ഇന്ന് പ്രഖ്യാപിക്കുക. ഇനി കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതിനു പ്രോസിക്യൂഷനേയോ പ്രതിഭാഗത്തിനേയോ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

2002 സെപ്‌റ്റംബര്‍ 28–നാണു കേസിനാസ്‌പദമായ സംഭവം നടന്നത്‌. ബാന്ദ്രയിലെ ബേക്കറി ജംഗ്‌ഷനില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്കു സല്‍മാന്‍ ഖാന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിക്കുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. 13 വര്‍ഷം പഴക്കമുള്ള കേസില്‍ സല്‍മാനു 10 വര്‍ഷം വരെ തടവ്‌ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്‌.

Loading...