ആ നല്ല ദിവസങ്ങള്‍ എവിടെ…നരേന്ദ്രമോദിയോട് ഗര്‍ജ്ജിച്ചുകൊണ്ട് രാഹുലിന്റെ പ്രസംഗം

നരേന്ദ്രമോദിയോട് ഗര്‍ജ്ജിച്ചുകൊണ്ട് രാഹുലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു നരേന്ദ്രമോദിക്കും ബി.ജെ.പിക്കും എതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട് രാഹുല്‍ ഗാന്ധി. കര്‍ഷകരെയും തൊഴിലാളികളെയും മറന്ന് കോര്‍പറേറ്റുകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും വേണ്ടിയുള്ള കോട്ടും സ്യൂട്ടുമിട്ട സര്‍ക്കാരാണു രാജ്യം ഭരിക്കുന്നതെന്നു രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി ആയിരക്കണക്കിനു കോടി രൂപ വ്യവസായികളില്‍ നിന്നു വാങ്ങിയ നരേന്ദ്ര മോദി പ്രത്യുപകാരം ചെയ്യേണ്ട സമയമായിരിക്കുന്നു. “നിങ്ങളുടെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ക്ക് രാജ്യത്തെ ഭൂമി വേണം. രാജ്യത്തെ കര്‍ഷകരെ നിങ്ങള്‍ ദുര്‍ബലപ്പെടുത്തുകയാണ് പിന്നെ നിയമത്തെ മഴുകൊണ്ട് അവരെ വെട്ടുന്നു” രാഹുല്‍ ആരോപിച്ചു.

ഭരണപക്ഷം രാഹുലിനു നേരെ പ്രകടിപ്പിച്ച എതിര്‍പ്പിന്റെ തീവ്രത ശ്രദ്ധേയമായി. പ്രതിപക്ഷ ശബ്ദം ശക്തിപ്പെടുന്നതിലെ ആശങ്ക അതില്‍ പ്രകടമായിരുന്നു. മറ്റെന്തെങ്കിലും മാര്‍ഗമുണ്ടായിരുന്നെങ്കില്‍ ജനസംഖ്യയുടെ 67% വരുന്ന കര്‍ഷകരെ പിണക്കാന്‍ ‘നിങ്ങളുടെ പ്രധാനമന്ത്രി മുതിരുമായിരുന്നില്ലെന്നു രാഹുല്‍ പറഞ്ഞതു ഭരണ ബെഞ്ചുകളെ പ്രകോപിപ്പിച്ചു. ശരി തന്നെ, നരേന്ദ്ര മോദി നാടിന്റെ പ്രധാനമന്ത്രി. അദ്ദേഹമെന്താ, നിങ്ങളുടെ പ്രധാനമന്ത്രിയല്ലേ എന്നായിരുന്നു രാഹുലിന്റെ തിരിച്ചടി. ജനങ്ങള്‍ക്ക് അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നല്ലകാലത്തിനു പകരം രാജ്യത്തെ കര്‍ഷകരെയും സാധാരണക്കാരെയും കൂടുതല്‍ കഷ്ടത്തിലാക്കിയെന്ന് രാഹുല്‍ ആരോപിച്ചു.

Loading...

കര്‍ഷകരുടെ കടമെഴുതിത്തള്ളിയ യുപിഎയുടെ സ്ഥാനത്ത് ഇന്നുള്ളതു കര്‍ഷകനു താങ്ങുവില നല്‍കാത്ത, ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരാണ്. അവരുടെ ഭൂമി പിടുങ്ങാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയവരാണ്. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും പക്ഷത്തേയ്ക്കു കൂറുമാറുക, അല്ലെങ്കില്‍ അവര്‍ തിരിച്ചടിക്കും – രാഹുല്‍ മുന്നറിയിപ്പു നല്‍കി.