യെമനില്‍ ബോംബാക്രമണം 100-ലേറെ മരണം; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യെമന്റെ തീരത്ത്

റിയാദ്: യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദ്യ അറേബ്യന്‍ സഖ്യരാഷ്ട്രങ്ങള്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ 100-ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ 100 കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹൂതികളുടെ ആയുധത്താവളം ലക്ഷ്യമാക്കിയായിരുന്നു വ്യോമാക്രമണം. ഹൂതി വിമതര്‍ക്കെതിരായ നടപടികള്‍ ആരംഭിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് സൗദി സഖ്യസേന പുതുതായി നടത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ സനായിലെ ഹൂതി ശക്തികേന്ദ്രമായ ഫജ് അത്താനിലെ ആയുധ സംഭരണ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സലേയുടെ അനുയായികളും ഹൂതി വിമതരുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും. നൂറു കണക്കിന് സാധാരണക്കാരാണ് ആക്രമണത്തെത്തുടര്‍ന്നു പലായനം ചെയ്തത്. ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. ആഴ്ച്ചകളായി തുടരുന്ന ആക്രമണത്തെത്തുടര്‍ന്ന് യെമനില്‍ ലക്ഷണങ്ങളുടെ ഭക്ഷ്യസുരക്ഷയും അവതാളത്തിലാണ്.

അതോടൊപ്പം അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് തിയഡോര്‍ യെമെന്റെ തീരത്തെത്തിയതായി റിപ്പോര്‍ട്ടുമുണ്ട്. ഹൂതികള്‍ക്ക് ഇറന്‍ ആയുധങ്ങളും സഹായങ്ങളും തടയുകയെന്നതാണ് ഉദ്ദേശ്യം.

Loading...