ഇന്‍കം ടാക്‌സ് റെയ്ഡ് വന്നാല്‍ മുഖ്യന്റെ പേര് പറഞ്ഞ് വിരട്ടിയാല്‍ മതി: സന്ദീപ് വാര്യര്‍

നടന്‍ വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെയും റെയ്ഡ് വരുമെന്ന തരത്തിലാണ് സന്ദീപിന്റെ പ്രതികരണം. ‘ഇന്‍കം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും.’- സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വിജയുടെ ഒരു ചിത്രവും വാര്യര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ വിജയ്‌നെ കസ്റ്റഡിയിലെടുത്തത് കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സിനിമകളിലൂടെ പ്രതിഷേധിച്ചതിനുള്ള പ്രതികാര നടപടിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കഴിഞ്ഞ മാസം പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ മലയാള സിനിമയിലെ താരങ്ങള്‍ അണിനിരന്ന പ്രതിഷേധ ചടങ്ങിനെ ഇന്‍കം ടാക്സിനെ ബന്ധപ്പെടുത്തി ബി.ജെ.പി നേതാവായ സന്ദീപ് വാര്യര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൃത്യമായി നികുതി അടക്കുന്നവര്‍ ഭയക്കേണ്ട എന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് അന്ന് ഏറെ ചര്‍ച്ചയായിരുന്നു ബി.ജെ.പി നേതൃത്വവും ഈ വിഷയത്തില്‍ അകലം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ വിജയ് കസ്റ്റഡിയിലായതിന് പിന്നലെ മലയാള സിനിമാതാരങ്ങളെ ബന്ധപ്പെടുത്തി വീണ്ടും പേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് സന്ദീപ് വാര്യര്‍. ഇന്‍കം ടാക്സ് ആക്‌ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണെന്നും ഇവിടെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേരെ എന്നുമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

Loading...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്‍കം ടാക്സ് ആക്‌ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച്‌ കണ്ടം വഴി ഓടിക്കോളും.

രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇതിന് മുമ്പും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്തെത്തിയിരുന്നു. വരുമാന നികുതി കൃത്യമായി അടച്ചെന്ന് ഉറപ്പ് വരുത്തണമെന്നും പ്രത്യേകിച്ച്‌ നടിമാര്‍ അത് ഉറപ്പാക്കണമെന്നുമാണ് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയ ചലച്ചിത്ര നടീ നടന്‍മാരെ ലക്ഷ്യമിട്ടുക്കൊണ്ടായിരുന്നു സന്ദീപിന്റെ അന്നത്തെ അഭിപ്രായ പ്രകടനം. ‘മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച്‌ നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച്‌ തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്സ്, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.’എന്നായിരുന്നു സന്ദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്