ശാന്തൻപാറ കൊല: ജീവനൊടുക്കാൻ ശ്രമിച്ച വസീമിന്റെയും ലിജിയുടെയും നില മെച്ചപ്പെട്ടു… കുഞ്ഞു ജൊവാനയ്ക്ക് നാട് വിട നൽകി

വിഷം കഴിച്ച് മുംബൈയിലെ ആശുപത്രിയിൽ കഴിയുന്ന വസീമിന്റെയും ലിജിയുടെയും ആരോഗ്യനില മെച്ചപ്പെട്ടു. ലിജിയുടെ മൊഴി കേരള-മഹാരാഷ്ട്ര പോലീസ് ഉടൻ രേഖപ്പെടുത്തും. ജൊവാനയുടെ കൊലപാതകത്തിലും ഇരുവർക്കുെമതിരേ മഹാരാഷ്ട്ര പോലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് വസീമിനെയും ലിജിയെയും ജൊവാനയെയും മുംബൈ പൻവേലിലെ ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മയും സുഹൃത്തും മുംബൈയിൽ വിഷം നൽകിയ ജൊവാനയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് പുത്തടിയിലെ മുല്ലൂർ വീട്ടിലെത്തിച്ചത്. അവളെ അവസാനമായി കാണാൻ നാട്ടുരൊന്നടങ്കമെത്തി. പെട്ടി തുറന്നുകാണിക്കാനാവാത്ത സ്ഥിതിയിലായിരുന്നു മൃതദേഹം. പെട്ടിതുറക്കാതെയാണ് അന്ത്യകർമങ്ങൾ പൂർത്തിയാക്കിയത്.

Loading...

പൊന്നുമോളെ കാണണമെന്ന് അച്ഛൻ റിജോഷിന്റെ അമ്മ കേണപേക്ഷിച്ചിട്ടും ബന്ധുക്കളും പുരോഹിതരും പിന്തിരിപ്പിച്ചു. ഒടുവിൽ പെട്ടിയുടെ മുകളിൽ വിരിച്ച വെളുത്ത വസ്ത്രത്തിൽ ജൊവാനയ്ക്ക് ഇഷ്ടപ്പെട്ട റോസാ പുഷ്പങ്ങൾ അർപ്പിച്ച് പൊന്നുമോളെ അവർ യാത്രയാക്കി. അമ്മ ലിജിയുടെ അച്ഛനും ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

വീട്ടിലേക്കു മടങ്ങിവന്ന ജൊവാനയ്ക്കുവേണ്ടി സഹോദരങ്ങളായ ജോയലും ജോഫിറ്റയും അവളുടെ ഇഷ്ടപ്പെട്ട കുഞ്ഞുപാവ കൈയിൽ കരുതിയിരുന്നു. പക്ഷേ, അവരുടെ വിളികേൾക്കാതെ അടച്ചുവെച്ച പെട്ടിക്കുള്ളിൽ കണ്ണടച്ചു കിടക്കുകയായിരുന്നു ആ കുഞ്ഞുമാലാഖ.

പപ്പയുടെ അടുത്ത് പോകുവല്ലേ, ഇതും കൊണ്ടുപൊയ്ക്കോ കുഞ്ഞൂസേ” എന്നുപറഞ്ഞ് പെട്ടിയുടെ അരികിലേക്ക് ജോയൽ പാവ നീക്കി. ഒടുവിൽ മനസ്സില്ലാമനസ്സോടെ ഇരുവരും കുഞ്ഞുപെങ്ങളെ യാത്രയാക്കിയപ്പോൾ ചുറ്റുമുള്ള കണ്ണുകളും ഈറനണിഞ്ഞു.

ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പ്രിയപ്പെട്ട പപ്പയുടെ കല്ലറയ്ക്കരികിൽ അവൾക്കും അന്ത്യവിശ്രമമൊരുക്കി.

ഒക്ടോബര്‍ 31 മുതലാണ് ശാന്തന്‍പാറ സ്വദേശിയായ റിജോഷിനെ കാണാതായത്. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുത്തടി മഷ്‌റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ പരിസരത്ത് നിന്നും ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

റിജോഷിന്റെ ഭാര്യയും റിസോര്‍ട്ടിന്റെ മാനേജരായ കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ നാടുവിടുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് വസീമിന്റെ സഹോദരന്‍ ഫഹദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതിയായ റിസോര്‍ട്ട് മാനേജര്‍ വസീമും റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ കുഞ്ഞ് മരണപ്പെട്ടു. വിഷം കഴിച്ച് മുംബൈയിലെ ആശുപത്രിയിൽ കഴിയുന്ന വസീമിന്റെയും ലിജിയുടെയും ആരോഗ്യനില മെച്ചപ്പെട്ടു.

ലിജിയുടെ മൊഴി കേരള-മഹാരാഷ്ട്ര പോലീസ് ഉടൻ രേഖപ്പെടുത്തും. ജൊവാനയുടെ കൊലപാതകത്തിലും ഇരുവർക്കുെമതിരേ മഹാരാഷ്ട്ര പോലീസ് കേസെടുത്തിട്ടുണ്ട്. റിജോഷിനെ കാണായ തൊട്ടടുത്ത ദിവസം തന്നെ ഭാര്യ ലിജി ശാന്തന്‍പാറ പൊലീസിനു പരാതി നല്‍കി.

ഈ പരാതി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. നവംബര്‍ നാലിനു റിജോഷിന്റെ ഭാര്യ ലിജിയെയും റിസോര്‍ട്ട് മാനേജര്‍ വസിമിനെയും കാണാതായി. ഇതോടെയാണ് ബന്ധുക്കള്‍ സംശയമുന്നയിച്ചത്.

വീടിനടുത്തുള്ള റിസോർട്ട് വളപ്പിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു റിജോഷിന്റെ മൃതദേഹം.