തോമസ്‌ ഉണ്ണിയാടന്‍ ചീഫ് വിപ്പ്

തിരുവനന്തപുരം: പിസി ജോര്‍ജിനെ നീക്കിയ ചീഫ് വിപ്പ് സ്ഥാനത്തേക്ക് തോമസ് ഉണ്ണിയാടനെ തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ്‌ നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമാണ് തോമസ് ഉണ്ണിയാടന്‍. കെ.എം. മാണിയും പി.ജെ. ജോസഫും തമ്മില്‍ ഇതുസംബന്ധിച്ച്‌ ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു

തുടര്‍ച്ചയായി മൂന്നുവര്‍ഷം ഇരിങ്ങാലക്കുടയില്‍ നിന്ന്‌ ജയിച്ച്‌ നിയമസഭയില്‍ എത്തിയ വ്യക്‌തിയാണ്‌ തോമസ്‌ ഉണ്ണിയാടന്‍. കേരള കോണ്‍ഗ്രസ്‌ (എം) യൂത്ത്‌ ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റായിരുന്നു. രാഷ്‌ട്രീയക്കാരനെന്നതിനു പുറമെ നല്ലയൊരു അഭിഭാഷകനും കൂടെയാണ്‌ ഉണ്ണിയാടന്‍. വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ്‌.

Loading...