വിമിതരെ തകർത്തതായി സൗദി. അക്രമണം നിർത്തി.

റിയാദ്: സൗദിക്കും അയൽ രാജ്യങ്ങൾക്കും ഭീഷണിയായ യമനിലെ വിമിതരുടെ കേന്ദ്രങ്ങൾ തകർത്തതായി സൗദി അറേബ്യ പ്രഖ്യാപിച്ചു. തുടർന്ന് സൗദിയും വിവിധ ഗൾഫ് രാജ്യങ്ങളും നടത്തിവന്ന വ്യോമാക്രമണം നിർത്തിവയ്ച്ചു. സൗദിയിൽ പുതിയ ഭരണ സംവിധാനം ആയിരിക്കും ഇനി അടുത്ത ലക്ഷ്യമെന്നു സൗദി അറേബ്യ പ്രഖ്യാപിച്ചു.

 

Loading...

വിമതരുടെ കൈവശമുണ്ടായിരുന്ന മിസൈലുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞു. വ്യോമാക്രമണം നിര്‍ത്തിയാലും യെമനിലേക്കുള്ള നാവികോപരോധവും വിമതനീക്കങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യെമനില്‍ രാഷ്ട്രീയപരിഹാരത്തിനുള്ള ശ്രമമാണ് ഇനി ഉണ്ടാവുകയെന്നും ഭീകരതയെ ചെറുക്കാനും രാഷ്ട്രനിര്‍മാണത്തിനും യെമന്‍ ഭരണകൂടത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റ് അബെദ് റെബ്ബോ മന്‌സൂര് ഹാദിയുടെ സര്ക്കാറിനെതിരെ ഹൂതിവിമതര് നടത്തുന്ന യുദ്ധം തടയാന് ഗള്ഫ് സഹകരണകൗണ്‌സിലിന്റെ സഹായം യെമന് അഭ്യര്ഥിച്ചിരുന്നു. തുടര്‍ന്ന്, മാര്‍ച്ച് ഒടുവിലാണ് ഷിയ ഹൂതി വിമതര്‌ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ വ്യോമാക്രമണം തുടങ്ങിയത്