മാത്യു മൂലേച്ചേരില്‍

വിദ്യാഭ്യാസ ബിസിനസ് ലോബിയെ പ്രീണിപ്പിക്കാനാണോ ഇത്തരത്തിലൊരു ഫലപ്രഖ്യാപനം നടത്തുന്നത്? ഉമ്മന്‍ ചാണ്ടി ഇതിനുത്തരം പറയുക:

Loading...

വിദ്യാര്‍ഥികളുടെ ഭാവികൊണ്ടാണ് സര്‍ക്കാര്‍ ഇത്തവണ ക്രൂരതമാശയ്ക്കിറങ്ങിയിരിക്കുന്നത്. ഇന്നലെ പ്രഖ്യാപിച്ച എസ്‌.എസ്‌.എല്‍.സി ഫലങ്ങളില്‍ ആകെ പാളിച്ചകളെന്നും, വീണ്ടും മൂല്യനിര്‍ണയം നടത്തി ഫലപ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ട്. അപ്പോള്‍ കുട്ടികളെ വിഡ്ഢികളാക്കി എന്തിന് ഇന്നലെ ഒരു ഫലപ്രഖ്യാപനം ഉത്തരവാദിത്വപ്പെട്ട മന്ത്രി നടത്തി. അതോടൊപ്പം ഓള്‍പ്രമോഷന്‍ കൊടുത്ത് ഈ കുട്ടികളെ മുഴുവനും ജയിപ്പിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്ത്? ഫലപ്രഖ്യാപനം നടത്തി പിറ്റേദിവസം താന്‍ നടത്തിയ പ്രഖ്യാപനം ശരിയല്ല എന്നും അത് കംപ്യൂട്ടര്‍ പിഴവായിരുന്നുവെന്നും ജാള്യതയില്ലാതെ വിളിച്ചുപറയുന്ന വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് ഇക്കാരണത്താല്‍ വിഷമിക്കുന്ന പിഞ്ചുമനസ്സുകള്‍ക്ക് എന്താണ് ഉപദേശിച്ചുകൊടുക്കാനുള്ളത്.

udf2

ഇപ്പോള്‍ അറിയുന്നത് പലവിജയങ്ങളും വിജയങ്ങള്‍ ആല്ലാതെയും പല പരാജയങ്ങളും പരാജയങ്ങള്‍ ആല്ലാതെയുമാകാന്‍ സാധ്യതയുണ്ട് എന്നാണ്. ഇതെന്താ കാലാവസ്ഥപ്രവചനം നടത്തുന്നതുപോലെയാണോ കുട്ടികളുടെ ഉത്തരക്കടലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ഈ ഉത്തരക്കടലാസ്സുകള്‍ ശരിക്കും ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഇതു പരിശോധിക്കുന്നവര്‍ക്ക് ശരിയായ അര്‍ഹതയുണ്ടോ?ഇതെന്താ കേരളത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ എല്ലാ കുട്ടികളും ഹൈ ജീനിയസ്സാണോ, എല്ലാവര്‍ക്കും എല്ലാ വിഷയങ്ങളിലും എയും എപ്ലസ്സും മാത്രം ലഭിക്കാന്‍. ഇതെങ്ങനെ സംഭവിച്ചു. പലതിനും മന്ത്രിയും അദ്ദേഹത്തെ ആ സ്ഥാനത്ത് അവരോധിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ഉത്തരം പറഞ്ഞേ മതിയാകൂ!

kerala sslc results 2012

കേരള വിദ്യാഭ്യാസം ഇന്ന് ഒരു വന്‍കിട ബിസിനസ്സ് ആണ്. കുട്ടികളുടെ ഭാവിവെച്ച് പണം കൊള്ളയടിക്കുന്ന വന്‍കിട മാഫിയ. അതില്‍ മന്ത്രിമാര്‍ തൊട്ട് വിദ്യാഭ്യാസവകുപ്പിലെ ശിപായി വരെ ഉള്‍പ്പെടും. ഉന്നതര്‍ക്ക് കോടികള്‍ കോഴകൊടുത്ത് ഈ വിദ്യാഭ്യാസക്കച്ചവടക്കാര്‍ പ്ലസ് വണും, പ്ലസ് ടുവും, ത്രീയുമൊക്കെ അവരുടെ സ്ഥാപനങ്ങളില്‍ തുടങ്ങുന്നു. പിന്നെ അവിടെ കുട്ടികളെ ചേര്‍ക്കുവാന്‍ ഡൊണേഷന്‍ എന്ന ഓമനപ്പേരിട്ട് കോടികള്‍ ഉണ്ടാക്കുന്നു. കൂടാതെ ആ ഫീസ്, ഈ ഫീസ്, മറ്റേഫീസ്, അങ്ങനെ അങ്ങനെ അവര്‍ കാശ് വാരുന്നു. കൂടാതെ ഈ സ്ഥാപനങ്ങളിലെയെല്ലാം ഉദ്യോഗസ്ഥ നിയമനങ്ങളില്‍ക്കൂടിയും മേല്‍പ്പറഞ്ഞപ്രകാരം പണമുണ്ടാക്കുന്നു. ഈ സര്‍ക്കാരും നൂറുകണക്കിന് പ്ലസ് സ്കൂളുകള്‍ക്ക് പുതുതായി അനുമതി നല്‍കിയിട്ടുണ്ട്. അപ്പോള്‍ ഈ പ്ലസ്സുകളെയെല്ലാം പോഷിപ്പിക്കണമെങ്കില്‍ അവിടെ പത്താംക്ലാസ് കടന്നുവരുന്ന വിദ്യാര്‍ഥികള്‍ ഉണ്ടായാലെ സാധിക്കൂ. അതിനായി പത്താംക്ലാസ് പരീക്ഷയെഴുതിയ എല്ലാവര്‍ക്കും പല പ്ലസ്സുകള്‍ നല്‍കി കടത്തിവിടുക. അതാണ് സര്‍ക്കാരിന്റെയും സ്കൂള്‍ മാനേജ്മെന്റിന്റെയും, ഈ ഉത്തരക്കടലാസ് നോക്കിയവരുടെയും ഉദ്ദേശ്യം. ഇവിടെ ബലിയാടായിരിക്കുന്നത് ഒന്നുമറിയാത്ത പാവം വിദ്യാര്‍ഥികള്‍ എന്നുമാത്രം.

sslc-result

ഇതുമൂലം നഷ്ടമാകുന്നത് കഴിവുള്ള വിദ്യാര്‍ഥികളുടെ ഭാവിയാണ്. അതോടൊപ്പം കഴിവു കുറഞ്ഞ വിദ്യാര്‍ഥികളും കരുതും തങ്ങളും ഒരു ജീനിയസ് ആണെന്ന്. അറുംപൊട്ടന്മാരായ കുട്ടികളെപ്പോലും ഈ പ്ലസ്സിലേക്ക് ഇല്ലാത്ത കാശുണ്ടാക്കി മാതാപിതാക്കള്‍ പറഞ്ഞയയ്ക്കും. ഒടുക്കം പ്ലസ്സുകള്‍ 2 കഴിയുമ്പോള്‍ ഒരു മൈനസ് പോലത്തെ കൊടുവാളുമായി കൊള്ളപ്പലിശക്കാര്‍ വന്ന് മാതാപിതാക്കളുടെ തലയറുക്കും. ഇതാണ് വിദ്യാഭ്യാസ ചതി എന്ന് പറയുന്നത്. ഇക്കൊല്ലം എസ്‌.എസ്‌.എല്‍.സി മൂല്യ നിര്‍ണ്ണയ സമയം മുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചോദ്യത്തിന്റെ നമ്പര്‍ എഴുതിയവര്‍ക്കുപോലും മാര്‍ക്ക് നല്‍കാന്‍ നിര്‍ദേശമുണ്ടായിരുന്നതായി മൂല്യനിര്‍ണയത്തില്‍ പങ്കെടുത്ത ചില അധ്യാപകര്‍ ഉള്‍പ്പെടെ ശരിവയ്ക്കുന്നു. വിജയശതമാണം 97.99 എന്നത് സേ പരീക്ഷകൂടി പൂര്‍ത്തിയാല്‍ 99 ശതമാനത്തിന് മുകളിലാകും. നിലവാരത്തിനൊത്തല്ല വിജയമെന്നും അധ്യാപകര്‍ വ്യക്തമാക്കുന്നു. പെന്‍സില്‍ ഉപയോഗിച്ച്‌ മൂല്യനിര്‍ണ്ണയം നടത്തണമെന്നത്‌ അധ്യാപകര്‍ക്കിടയില്‍ അതൃപ്‌തിയ്‌ക്ക് ഇടയാക്കിയിരുന്നു.

ഇത് ജനങ്ങളോട് ഭരണക്കാരും, വിദ്യാഭ്യാസ വകുപ്പും ചെയ്യുന്ന അനീതിയും വഞ്ചനയുമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെയാണ് ജനങ്ങള്‍ ഇറങ്ങേണ്ടത്. ഇതിനെതിരെയാണ് മന്ത്രിമാരെ നടുറോഡില്‍ തടയേണ്ടത്. ഇതുവരെ കേരളത്തില്‍ നടന്ന ഒരു അഴിമതികളില്‍ ഏറ്റവും വലുതാണ് ഈ ഓള്‍ പ്രമോഷനും, വിദ്യാഭ്യാസ കച്ചവടവും. ഇതിനെതിരെ ജനങ്ങള്‍ ഉണരണം. ശക്തവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണം. ഇതുമൂലം മാനസികവ്യഥ അനുഭിക്കുന്ന കുഞ്ഞുങ്ങളെയോര്‍ത്ത് സഹതപിച്ചുകൊണ്ടും, അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടും ഈ കുറിപ്പ് ഇവിടെ നിര്‍ത്തുന്നു.