യെമന്‍ യുദ്ധം: സൗദി വീണ്ടും വ്യോമാക്രമണം തുടങ്ങി

സാനാ: യെമെനില്‍ സൗദി അറേബ്യയും സഖ്യകക്ഷികളും വീണ്ടും വ്യോമാക്രമണം നടത്തി. നാലുമണിക്കൂര്‍ നീണ്ടുനിന്ന വ്യോമാക്രമണത്തില്‍ ഹൂത്തികളുടെ ആയുധശേഖരങ്ങളും സൈനീക താവളങ്ങളും തകര്‍ന്നു. രണ്ടുദിവസം മുമ്പ് വ്യോമാക്രമണം നിര്‍ത്തിയതായി പ്രഖ്യാപിച്ചതിനു ശേഷമുള്ള കനത്ത പ്രഹരമാണ് ഹൂത്തികള്‍ക്കെതിരെ സൗദി അറേബ്യ നടത്തിയതെന്ന് യമന്റെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി വ്യോമാക്രമണം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചതിന്റെ പിന്നാലെ ഹൂത്തി വിമതര്‍ യമന്റെ സൈനീക വ്യൂഹത്തെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് വീണ്ടും ഈ വ്യോമാക്രമണം. ലാജ് പ്രോവിന്‍സിലായിരുന്നു കഴിഞ്ഞദിവസത്തെ വ്യോമാക്രമണം അധികവും. രാജ്യം വിട്ടുപോയ യമന്റെ പ്രസിഡന്റിനെ വീണ്ടും അധികാരത്തിലേറ്റുക എന്നതാണ് സൗദിയുടെയും സഖ്യകക്ഷികളുടെയും ഉദ്ദേശം.