ആത്മസംയമനം: മാതാപിതാക്കള്‍ക്ക് മക്കള്‍ക്കു നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല പാഠം

സ്കോട്ട്‌ലാന്‍ഡ്: മാതാപിതാക്കള്‍ക്ക് മക്കള്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവുന്‍ നല്ല പാഠം ആത്മസം‌‌യമം ആണെന്ന് റിപ്പോര്‍ട്ട്. ആത്മസം‌യമനത്തോടെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ അവരുടെ വളര്‍ച്ചയുടെ എല്ലാ മേഖലകളിലും ഉന്നത വിജയം കരസ്ഥമാക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അസോസിയേഷന്‍ ഫോര്‍ സൈക്കളോജിക്കല്‍ സയന്‍സിന്റെ ജേണലിലാണ് സ്കോട്ട്‌ലന്‍ഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് സ്റ്റേര്‍ളിങ്ങിന്റെ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് പഠനത്തിനും, നല്ല ജോലി ലഭിക്കുന്നതിനും, സാമൂഹ്യ ജീവിതത്തിനും ആത്മസം‌യമനം അത്യന്താപേക്ഷിതമാണ്. അങ്ങനെയുള്ളവര്‍ ഒന്നിലും തളരാതെ ജീവിതത്തെ വസ്തുതാപരമായും പ്രതീക്ഷയോടെയും കാണുമെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.

Loading...