കരളലിയാതെ ബ്രിട്ടന്‍ ,ഷമീമ ബീഗത്തിന്റെ കുഞ്ഞ് പൗരത്വ നിബന്ധനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

ലണ്ടന്‍: . സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഷെമീമ ബീഗം എന്ന പത്തൊമ്പതുകാരിയായ ബ്രിട്ടീഷ് യുവതി രണ്ടാഴ്ച മുമ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഐഎസ് ഭീകരനായിരുന്നു കുഞ്ഞിന്റെ പിതാവ്. എന്നാല്‍ കൂടുതല്‍ വിവാദങ്ങളലേക്ക് നയിക്കാതെ കുഞ്ഞിനെ മരണം തട്ടിയെടുത്തിരിക്കുകയാണ്.വിവാദങ്ങളിലേക്കാണ് ആ കുഞ്ഞ് പിറന്നു വീണത്. ഹൃസ്വമായ ജീവിതകാലയളവിനു ശേഷം ആ ആണ്‍കുഞ്ഞ് വിവാദങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി

ജന്മംകൊണ്ടുതന്നെ ലോകം മുഴുവന്‍ ശ്രദ്ധിച്ച ഈ ആണ്‍കുഞ്ഞ് ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാര്‍ഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. ക്യാംപിനു സമീപം തന്നെയുള്ള ജയിലില്‍ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരന്‍ യാഗോ റീഡിക് എന്ന യുവാവാണ് കുഞ്ഞിന്റെ പിതാവ്. ഇയാളെ മരണവിവരം അറിയിച്ചതായും അഭയാര്‍ഥി ക്യാംപിന്റെ നടത്തിപ്പുകാര്‍ വ്യക്തമാക്കി. ഷെമീമയോടൊപ്പം സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന് കഴിഞ്ഞദിവസം ഇയാളും മാധ്യമങ്ങളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിന്റെ മരണം ഷെമീമയുടെ അഭിഭാഷകന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

Loading...

ഷെമീമയുടെ മൂന്നാമത്തെ കുട്ടിയായിരുന്നു ഇത്. പതിനഞ്ചാം വയസില്‍ സിറിയയിലെത്തിയ ഷെമീമയ്ക്ക് ആദ്യമുണ്ടായ രണ്ടുകുട്ടികളും സമാനരീതിയില്‍ തന്നെ മരണമടഞ്ഞിരുന്നു. മൂന്നാമത്തെ കുഞ്ഞിനെയെങ്കിലും സുരക്ഷിതമായി പ്രസവിച്ചു വളര്‍ത്താനാണ് ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷെമീമ മോഹിച്ചത്. ഇതിന്റെ പേരില്‍ ഐഎസ് പെണ്‍കുട്ടിയുടെ പൗരത്വം തന്നെ ബ്രിട്ടന്‍ റദ്ദാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പൗരത്വം റദ്ദാക്കിയത്. ഇതിനെതിരെ നിയമപോരാട്ടത്തിലാണ് ഷെമീമ, സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ രണ്ടാഴ്ച മുമ്പ് ഐഎസ്. ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ ബ്രിട്ടീഷ് ഹോം ഓഫിസ് തീരുമാനിച്ചത്.

പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്ക് മടങ്ങിയെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോഴെല്ലാം അതു തടയാന്‍ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീട് രണ്ടു ദിവസങ്ങള്‍ക്കകം അഭയാര്‍ഥി ക്യാംപില്‍ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ മകനെ ഇസ്ലാമായി തന്നെ വളര്‍ത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു.