ഷാര്‍ജയില്‍ 20 മില്യന്‍ ഡോളറിന്റെ കള്ളനോട്ടുകള്‍ പിടിച്ചു

അഷ്റഫ് കെ.

ഷാര്‍ജ: 20 മില്യന്‍ ഡോളറിന്റെ കള്ളനോട്ടുകള്‍ ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചെടുത്തു. അല്‍ നാഹ്ദായിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടു സംഘത്തെ പിടികൂടിയത്. ആഫ്രിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ആളുകളാണ് ഇതിനു പിന്നിലെന്ന് ഡയറക്ടര്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കൊളോണെല്‍ ഇബ്രാഹിം അല്‍ അജെല്‍ പറഞ്ഞു. ഇവരുടെ പക്കല്‍ നിന്ന് വ്യാജ ഡോളറുകള്‍, ദിനാറുകള്‍, പൗണ്ട്, യൂറോ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.

Loading...