ജോസ് കെ മാണിയെ യൂത്ത് ഫ്രണ്ടില്‍ നിന്നൊഴിവാക്കാന്‍ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന

ജോസ് കെ. മാണിയെ യൂത്ത് ഫ്രണ്ട് ചുമതലകളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാന്‍ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ്സുകാര്‍ അല്ലാത്ത ബാഹ്യശക്തികളും ഇതിനു പിന്നില്‍ കരുനീക്കങ്ങള്‍ നടത്തുന്നതായി ആരോപിക്കപ്പെടുന്നു.

ഇതിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ ദിവസം ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു. യൂത്ത് ഫ്രണ്ടിന്റെ ചുമതലകളില്‍ നിന്ന് ജോസ് കെ മാണിയെ മാറ്റണമെന്നായിരുന്നു ഷോണ്‍ ജോര്‍ജ് പറഞ്ഞത്. ജോസ് കെ മാണിക്ക് ചുമതല നല്‍കിയ ശേഷം സ്ത്രീപ്രാതിനിധ്യം അനുവദിക്കാതിരുന്നത് മാണി സാറിന്റെ ദീര്‍ഘവീക്ഷണമായിരുന്നെന്നും, ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പും കെ ബാബുവുമാണെന്ന് യൂത്ത് ഫ്രണ്ടിന്റെ യോഗങ്ങളില്‍ ജോസ് കെ മാണി പറഞ്ഞിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചിരുന്നു.

Loading...