ഫോമാ-കെ എ ജി ഡബ്ല്യൂ ടാലന്റ് ടൈം വിജയികള്‍ക്ക് സ്കോളര്‍ഷിപ്പ്

വെർജീനിയ: കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടണും, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസും സംയുക്തമായി നടത്തുന്ന ടാലന്റ് ടൈം 2015-ൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന 6 മിടുക്കർക്ക്, ഫോമാ സമ്മർ റ്റു കേരള പ്രോജക്ടിൽ പങ്കെടുക്കാൻ 500 ഡോളർ വീതം സ്കോളർഷിപ്പ്‌ നല്കുന്നു.foma talent time 2

ഈ സ്കോളർഷിപ്പ് സ്പോണ്‍സർ ചെയ്തിരിക്കുന്നത്, കലയേയും, ഭാഷയേയും, മലയാള നാടിനേയും സ്നേഹിക്കുന്ന അമേരിക്കൻ മലയാളി വ്യവസായി തോമസ്‌ ചെന്നിക്കര (റ്റോംസി) ആണ്. സമ്മർ റ്റു കേരള വിത്യസ്ഥത നിറഞ്ഞ പദ്ധതിയാണെന്നും, മലയാളികളെ സംബന്ധിച്ചു തങ്ങളുടെ സംസ്കാരം പുതു തലമുറയ്ക്ക് പകർന്നു നൽകുന്നതിൽ മറ്റു സംസ്ഥാനക്കാരെയും രാജ്യക്കാരെയും അപേക്ഷിച്ചു കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇങ്ങനെ നാടിനെ സേവിക്കാൻ ഒരവസരം ഉണ്ടാക്കിത്തന്ന ഫോമായോടു അദ്ദേഹം നന്ദി പറഞ്ഞു.

Loading...

ബിസ്സിനസ്സ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തിരുവനന്തപുരം സി ഇ ടി യിൽ നിന്നും ഇലെക്റ്റ്രിക്കൽ എന്ജിനീയറിംഗ് ബിരുദം സമ്പാദിച്ചതിന് ശേഷം, വെർജീനിയയിലെ ജി എം യൂവിൽ നിന്നും ബിസ്സിനസ്സിൽ ബിരുദാനന്ദര ബിരുദം നേടി. ഇപ്പോൾ വിവിധ ബിസ്സിനസ്സുകളിൽ വ്യാപൃതനാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ആനന്ദന്‍ നിരവേല്‍ 954 675 3019,ഷാജി എഡ്വേര്‍ഡ്‌ 917 439 0563,ജോയി ആന്തണി 954 328 5009 അരുണ്‍ ജോ 571 620 1110 സ്മിത മേനോൻ, ശ്യാമിലീ അഹമദ്, വിൻസണ്‍ പാലത്തിങ്കൽ 703 568 8070