ഡോ. സോനല്‍ തുളി ഫ്ലോറിഡാ യൂണിവേഴ്സിറ്റി ഒപ്‌താല്‍മോ ചെയര്‍

ഫ്ലോറിഡ: ഡോ. സോനല്‍ തുളിയെ ഫ്ലോറിഡാ യൂണിവേഴ്സിറ്റി ഒപ്‌താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌ ചെയര്‍പേഴ്സനായി നിയമിച്ചു. കഴിഞ്ഞ ആറ്‌ മാസമായി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഇടക്കാല ചെയര്‍പേഴ്സനായി ചുമതലകള്‍ നിറവേറ്റിവരികയായിരുന്നു.

മുംബൈ ഗ്രാന്റ്‌ മെഡിക്കല്‍ കോളേജില്‍ നിന്നും ഒപ്‌താല്‍മോളജി പഠനവും ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഒപ്‌താല്‍ മോളജിയില്‍ നിന്നും റസിഡന്‍സിയും പൂര്‍ത്തിയാക്കി. 2001 ല്‍ ഫ്ലോറിഡാ യൂണിവേഴ്സിറ്റിയില്‍ ഉദ്യോഗം സ്വീകരിച്ച ഡോ. സോനലിന്‍െറ ഔദ്യോഗിക രംഗത്തുളള കഴിവുകള്‍ പരിഗണിച്ചു രണ്ടു വര്‍ഷത്തിനുളളില്‍ കോര്‍ണിയ ഡിവിഷന്‍െറ ഡയറക്‌ടറായി സ്‌ഥാന കയറ്റം ലഭിച്ചു. അധികം താമസിയാതെ പ്രൊഫസര്‍ എന്ന പദവിയും സോനലിന്‌ ലഭിച്ചു. യൂണിവേഴ്സിറ്റി ഓഫ്‌ ഫ്ലോറിഡായില്‍ ആദ്യമായാണ്‌ ഒപ്‌താല്‍ മോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌ ചെയറായി ഒരു ഇന്ത്യന്‍ വനിതാ നിയമിതയാകുന്നത്‌.

Loading...