ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ലഖ്‌നൗ. രാത്രി രണ്ടാമതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി. യുപി അംറോഹയിലാണ് സംഭവം യുവാവ് ഭാര്യയെ കഴുത്തില്‍ കയര്‍മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭാര്യ റുക്‌സാറിനെ ഭര്‍ത്താവ് മുഹമ്മദ് അന്‍വറാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കേസില്‍ പ്രതിയെ പോലീസ് പിടികൂടി.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 2013ലാണ് ഇരുവരും വിവാഹം കഴിച്ചത്. ദമ്പതിമാര്‍ക്ക് മൂന്ന് മക്കളം ഉണ്ട്. തിങ്കളാഴ്ച രാത്രി ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്രതി വീണ്ടും ലൈംഗിക ബന്ധത്തിന് ഭാര്യയെ നിര്‍ബന്ധിച്ചു.

Loading...

എന്നാല്‍ ഭാര്യ ഇത് വിസമ്മിച്ചു. ഇതോടെ പ്രതി കൊലപ്പെടുത്തുകയായിരുന്നു ഭാര്യയെ. മരണം സംഭവിച്ചതോടെ പ്രതി മൃതദേഹം ചാക്കിലാക്കി വീട്ടില്‍ നിന്നു 50 കിലോമീറ്റര്‍ അകലെ കൊണ്ടുപോയി കളഞ്ഞു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി ഭാര്യയെ കാണുവാന്‍ ഇല്ലെന്ന് പരാതിപ്പെടുകയായിരുന്നു.