സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനം ; പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം അന്വേഷിച്ച് ED

കൊച്ചി: 1.12 ലക്ഷം ശമ്പളത്തോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കിൽ നിയമനം സംബന്ധിച്ച് പ്രതിനിധികളെ ഇ.ഡി.ചോദ്യം ചെയ്ത് വരികയാണ്. സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിനെ ഇ.ഡി.ഇന്ന് വീണ്ടും ചോദ്യംചെയ്യുകയാണ്. കഴിഞ്ഞ ദിവസവും
അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധിയേയും ചോദ്യംചെയ്യുന്നുണ്ട്. സ്വപ്നയുടെ നിയമനത്തിൽ
ശിവശങ്കറിനപ്പുറത്തേക്കുള്ള ഇടപെടലുകളും പിന്നിലുള്ള ലക്ഷ്യങ്ങളും കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്‌നയ്ക്ക് ജോലി നല്‍കുന്നതെന്ന് ശിവശങ്കറിന്റെ വാട്‌സാപ്പ് സന്ദേശം ഇ.ഡിയുടെ കൈശമുണ്ട്. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നും കണ്ടെത്തേണ്ടതുണ്ട്.

Loading...

പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്‌ഐടിഐഎല്ലിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതി. ഇവിടെ ഓപ്പറേഷന്‍സ് മാനേജരായിട്ടായിരുന്ന സ്വപ്ന സുരേഷിന്റെ നിയമനം. ശമ്പളമായി സ്വപ്നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്.

എന്നാൽ സ്വപ്ന കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ജീവനക്കാരി മാത്രമെന്നായിരുന്നു സ്വര്‍ണ്ണക്കടത്ത് കേസ് പുറത്ത് വന്നത്തിന് പിന്നാലെ സര്‍ക്കാരിന്റെ വാദം. എന്നാൽ സ്വപ്നയുടെ നിയമനത്തിന്റെ വിശദാംശങ്ങളും താത്പര്യങ്ങളുമാണ് ഇ.ഡി.ഇപ്പോള്‍ കണ്ടെത്താൻ ശ്രമിക്കുന്നത്.