ചൊവ്വയിൽ ആദ്യമായി കാലുകുത്താനൊരുങ്ങി വനിത; നാസ പ്രതിനിധിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

വാഷിങ്ടൺ: ആദ്യമായി ചൊവ്വയിൽ കാലുകുത്തുന്നത് ഒരു വനിതയായിരിക്കുമെന്ന് നാസ. ചന്ദ്രനിലേക്കുള്ള അടുത്ത യാത്രയും വനിതയായിരിക്കുമെന്ന് നാസ വ്യക്തമാക്കി. ഇതോടെ നാസയുടെ ചൊവ്വാ യാത്രക്കുള്ള കാത്തിരിപ്പിലാണ് ഏവരും. നാസ പ്രതിനിധി ജിം ബ്രൈഡെന്‍സ്റ്റിന്‍ ആണ് ഈ വിവരം ലോകത്തെ അറിയിച്ചത്. സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ടോക് ഷോയിലാണ് ജിം ബ്രൈഡെന്‍സ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ച്ച്‌ അവസാനം നാസയുടെ ബഹിരാകാശനടത്തത്തില്‍ സ്ത്രീകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ബഹിരാകാശ യാത്രികരായ ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും ഏഴ് മണിക്കൂര്‍ നീളുന്ന ബഹിരാകാശ നടത്തത്തില്‍പങ്കെടുക്കും. ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും 2013 ലെ നാസയുടെ ബഹിരാകാശ യാത്രാക്ലാസില്‍ പങ്കെടുത്തവരാണ്.

Loading...