മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം അറിയിച്ചില്ല രാഷ്ട്രപതിക്ക് പരാതി നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം. ഭരണത്തലവനായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പരാതി നല്‍കി. ഇക്കാര്യത്തില്‍ കേന്ദ്ര ഇപെടല്‍ ഉണ്ടാവണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കത്തിന്റെപകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നല്‍കിയതായിട്ടാണ് വിവരം. ഇതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുളഅള ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലേക്കെത്തി.

വിദേശത്തേക്ക് പോകുന്നതിനും വന്നശേഷവും സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്ക്ക് തന്നെ മുഖ്യമന്ത്രി യാത്രക്കാര്യം അറിയിച്ചില്ലെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ഇത് ബിസിസ് ചട്ടങ്ങളുടെ ലംഘനാണെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ യാത്ര പോകുന്നതിന് മുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെയും മുഖ്യമന്ത്രിമാര്‍ ഗവര്‍ണറെയും കാര്യങ്ങള്‍ നേരിട്ടെത്തി ധരിപ്പിക്കണം. നടത്തുവാന്‍ പോകുന്ന പ്രധാന ചര്‍ച്ചകളെക്കുറിച്ചാണ് ഇത്തരത്തില്‍ ഭരണത്തലവന്മാരെ ധരിപ്പിക്കുക.

Loading...

പോയി വന്നതിന് ശേഷം യാത്രയുടെ ഫലത്തെക്കുറിച്ചും അറിയിക്കും. എന്നാല്‍ ഒക്ടോബര്‍ 3 മുതല്‍ 13 വരെയുള്ള മുഖ്യമന്ത്രിയുടെ പ്ത്തുദിവസം നീണ്ട യാത്രയും നാലുരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും അവിടെ നടന്ന ഔദ്യോഗിക ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചില്ല. അതേസമയം ഗവര്‍ണറുടെ കത്ത് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുക്കുമെന്നാണ് സൂചന. ഗവര്‍ണറുടെ കത്തിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം തേടും. ഗവര്‍ണറുടെ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായതിനാല്‍ അവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.