സൗദിയില്‍ ഗാര്‍ഹിക തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍

ഗാര്‍ഹിക തൊഴിലാളികള്‍ അവരുടെ സ്പോണ്‍സര്‍ഷിപ്പ് കോണ്‍‌ട്രാക്ട് വിട്ട് മറ്റ് പ്രവര്‍ത്തികള്‍ പുറത്തു ചെയ്യുന്നതോ അവരെക്കൊണ്ട് മറ്റുള്ളവര്‍ ചെയ്യിപ്പിക്കുന്നതോ സൗദിയില്‍ നിരോധിച്ചു. ഈസ്റ്റേണ്‍ പ്രോവിന്‍സ് മിനിസ്ട്രി ഓഫ് ലേബര്‍ ഡയറക്ടര്‍ മൊഹമ്മദ് അല്‍-ഫയെ അറിയിച്ചതാണിത്. ചില ആളുകള്‍ ഗാര്‍ഹിക തൊഴിലിനായി ജോലിക്കാരെ എത്തിച്ച് മറ്റു പണികള്‍ ചെയ്യിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുള്ളതിനാലാണ് ഈ നിയമം കര്‍ക്കശമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെയുള്ള കമ്പനികളെ കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.