സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നടന്ന ബിരുദ ദാന ചടങ്ങില്‍ പരീക്ഷ പാസാകാത്തവരും

തിരുവനന്തപുരം. സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പരീക്ഷ പാസാകാത്തവരും പങ്കെടുത്തെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍. പരിപാടി സംഘടിപ്പിച്ച ഹൗസ് സര്‍ജന്‍സ് അസോസിയേഷനോട് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തേടി. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴുപേര്‍ രണ്ടാം വര്‍ഷ പരീക്ഷ പോലും പാസാകാത്തവരാണ്. കോളേജില്‍ കഴിഞ്ഞ ആഴ്ചയാണ് ചടങ്ങ് നടത്തിയത്.

ആരോഗ്യ സര്‍വകലാശാല വിസി അടക്കം ചടങ്ങില്‍ പങ്കെടുത്തു. പരീക്ഷകള്‍ പാസായി ഹൗസ് സര്‍ജന്‍സി നേടുന്നവര്‍ക്ക് വേണ്ടിയാണ് ചടങ്ങ്. അതിലാണ് പരീക്ഷ പാസാകാത്തവര്‍ പങ്കെടുത്തത്. പരീക്ഷ പാസാകാത്തവരടക്കം ഗൗണ്‍ അണിയുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോളേജ് പറയുന്നു.

Loading...