കെഎസ്ആര്‍ടിസി ബസില്‍ കയറാനുള്ള തിരക്ക് പരിഹരിക്കണം- ഹൈക്കോടതി

കൊച്ചി. പമ്പയില്‍ കെഎസ്ആര്‍ടിസി ബസില്‍ കയറാനുള്ള തിരക്ക് പരിഹരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കെഎസ്ആര്‍ടിസി ബുക്കിങ് ഓഫിസിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നു കോടതി നിര്‍ദേശിച്ചു. തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിര്‍ബന്ധമായി പമ്പയില്‍ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പമ്പയില്‍ തിരക്ക് നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പ്രകാരം പമ്പയിലെ ബുക്കിങ് ഓഫിസിനു മുന്‍വശത്തായി ബാരിക്കേഡുകള്‍ സ്ഥാപിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനു അംഗീകാരം നല്‍കികൊണ്ടാണ് കോടതിയുടെ ഇടപെടല്‍.

Loading...