സരിത കത്ത് വിവാദം തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായരുടെ വിവാദ കത്ത് സംബന്ധിച്ച് അന്വേഷണം തൃശ്ശൂര്‍ ക്രൈംബ്രാഞ്ചിന്. ജോസ് കെ. മാണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതായി തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. ആര്‍.കെ. ജയരാജ് പറഞ്ഞു.

തന്റെ കത്തെന്നപേരില്‍ പ്രചരിച്ചത് വ്യാജ കത്താണെന്ന് സരിത നായര്‍ ആരോപിക്കുകയും തുടര്‍ന്ന് യഥാര്‍ത്ഥ കത്തുമായി അവര്‍ പത്രസമ്മേളനത്തില്‍ എത്തുകയും ചെയ്തു. ഈ കത്തിലും പല പ്രമുഖരുടെയും പേരുകള്‍ ഉണ്ടെന്ന് വെളിപ്പെട്ടു. മാധ്യമങ്ങള്‍ പുറത്തുവിട്ട ആദ്യ കത്തും സരിത പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്തും തമ്മിലുള്ള സമാനതകള്‍ പരിശോധിക്കലാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം.

Loading...

ഇതില്‍ ഏതാണ് യഥാര്‍ഥ കത്ത് എന്നത് കണ്ടുപിടിക്കലാണ് ക്രൈംബ്രാഞ്ചിന്റെ പ്രഥമ ദൗത്യം. ഇതിനായി സരിതയെ വിളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. എന്നാല്‍ അന്വേഷണം രഹസ്യ സ്വഭാവമുള്ളതായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.