ദേവീ വിഗ്രം മോഷ്ടിക്കാന്‍ ശ്രമിച്ച പെരുങ്കള്ളന്‍ ന്യൂയോര്‍ക്കില്‍ പിടിയില്‍

ന്യൂയോര്‍ക്ക്: 40,000 ഡോളര്‍ (2489800.00രൂപ) വിലയുള്ള ദേവീ വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച സ്ഥിരം മോഷ്ടാവിനെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു.

ഈസ്റ്റ് വില്ലേജിലെ ഒരു ഫര്‍ണീച്ചര്‍ കടയില്‍ നിന്നാണ് ഇയാള്‍ ഇതു മോഷ്ടിക്കാന്‍ ശ്രമിച്ചതു്‌. പിച്ചളയില്‍ തീര്‍ത്ത് സ്വര്‍ണ്ണം പൂശിയ ഈ വിഗ്രഹം ഇയാള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അപ്പോള്‍ കടയില്‍ ഉണ്ടായിരുന്ന മറ്റൊരു കസ്റ്റമറുടെ ശ്രദ്ധയില്‍ പെടുകയും കടയിലെ മാനേജരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മാനേജര്‍ ഇയാളെ പിന്തുടര്‍ന്നു പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Loading...

ആറടി എട്ടിഞ്ച് പൊക്കമുള്ള കിറ്റി റൊറ്റല എന്ന പ്രതി ഇതിനു മുമ്പ് പല മോഷണ കേസുകളിലും ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ്. പോലീസ് വിഗ്രഹം തെളിവെടുപ്പുകള്‍ക്കു ശേഷം മാനേജരെ തിരികെ ഏല്‍പ്പിച്ചു. പ്രതിക്ക 100,000 ഡോളറിന്റെ ജാമ്യമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിഗ്രഹത്തിന്റെ മൂല്യമോ, പ്രാധാന്യമൊ കണക്കാക്കാതെ കിട്ടുന്ന വിലയ്ക്ക് പോണ്‍ഷോപ്പില്‍ വില്‍ക്കുക എന്നതായിരുന്നു ഇയാളുടെ ഉദ്ദേശം.

‘ഗോഡസ് ഓഫ് യൂണിവേഴ്സല്‍ കംപാഷന്‍സ്’ എന്ന ടിബറ്റന്‍ ദേവത ‘താര’ എന്ന പേരിലാണ് അറിയപ്പെടുന്നതു്‌.