ഗോമൂത്രം ഉപയോഗിച്ചു സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കണം : മേനക ഗാന്ധി

ന്യൂഡല്‍ഹി: ഗോമൂത്രം ഉപയോഗിച്ചു ഉപയോഗിച്ചു സര്‍ക്കാര്‍ ഓഫീസുകള്‍ ശുദ്ധീകരിക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി മനേക ഗാന്ധി രംഗത്ത്. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ തറ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ഫിനൈല്‍ ആരോഗ്യത്തിനു ഹാനികരമാണെന്നും അതിനാല്‍ പ്രകൃതി ദത്തമായ ഗോമൂത്രം ഉപയോഗിച്ചു നിര്‍മ്മിച്ച ലായനി ഉപയോഗിക്കണമെന്നുമാണ് മന്ത്രിയുടെ വാദം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് മനേകാ ഗാന്ധി മറ്റു മന്ത്രിമാര്‍ക്കു കത്തയച്ചിട്ടുണ്ട്.cow urine

ഗോമൂത്രം ഉപയോഗിച്ചു നിര്‍മിക്കുന്ന ശുചീകരണ ലായനിയായ ഗോനൈല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു ആലോചന നടത്തിയിരുന്നെങ്കിലും പിന്നീട് ഇതു ഉപേക്ഷിച്ചിരുന്നു. മനേക ഗാന്ധി വിവിധ മന്ത്രാലയങ്ങള്‍ക്കു കത്തയച്ചതോടെ ഗോനൈല്‍ പദ്ധതിക്കു വീണ്ടും ജീവന്‍വെക്കുകയാണ്.

Loading...

ഹോളി കൗ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന നിലവില്‍ ഗോമൂത്രത്തില്‍ നിന്നുള്ള ഗോനൈല്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഫിനൈലിനെ പോലെ രാസപദാര്‍ത്ഥങ്ങള്‍ ഗോനൈലില്‍ ഇല്ലെന്നാണ് കമ്പനിയുടെ അവകാശവാദം.