ഉമ്മന്‍ ചാണ്ടി പൊട്ടന്‍ കളിക്കുന്നു; പൂഞ്ഞാറില്‍ ജോര്‍ജ് ഇനിയും ജയിക്കും: വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാലും ജോര്‍ജിന്റെ ജനപിന്തുണയ്ക്ക് മാറ്റം സംഭവിക്കില്ല ചിഫ്‌ വിപ്പ്‌ സ്‌ഥാനം നഷ്‌ടമായ പി.സി. ജോര്‍ജിന്‌ പിന്തുണച്ച് എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്‌. പൂഞ്ഞാറില്‍ മത്സരിച്ചാല്‍ ജോര്‍ജ്‌ ഇനിയും ജയിക്കും. എല്ലാം അറിയാമായിരുന്നിട്ടും ഉമ്മന്‍ ചാണ്ടി പൊട്ടന്‍ കളിക്കുകയാണ്‌. പെണ്ണിനും പണത്തിനും വേണ്ടിയുള്ള കലഹമാണ്‌ കേരള രാഷ്‌ട്രിയത്തില്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.