താനാണ് കേരള കോണ്‍ഗ്രസ്; രണ്ടില എന്റേതു മാത്രം: പി.സി ജോര്‍ജ്

തിരുവനന്തപുരം :താന്‍ ആണ് യഥാര്‍ഥ കേരള കോണ്‍ഗ്രസ്സെന്നും രണ്ടില ചിഹ്നം തന്റേതുമാത്രമാണെന്നുമുള്ള അവകാശവാദങ്ങളുമായി അവകാശപ്പെട്ട്‌ പി.സി ജോര്‍ജ്‌ രംഗത്ത്.

എം.എല്‍.എ സ്‌ഥാനം ഉപേക്ഷിക്കാന്‍ താന്‍ തീരുമാനിച്ചിട്ടില്ല. സ്‌ഥാനം ഉപേക്ഷിക്കാന്‍ പറയാന്‍ മാണിക്ക്‌ അധികാരമില്ല. തന്നെ തെരഞ്ഞെടുത്തത്‌ പൊതുജനമാണ്‌. മാണിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുകയും മാണിയക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും പി സി ജോര്‍ജ്‌ പറഞ്ഞു. മാണി കോഴ വാങ്ങിയ വിവരം ജനങ്ങള്‍ക്കെല്ലാം അറിയാം. ഇത്രയും പണം കോഴയായി വാങ്ങിയത്‌ പണത്തിന്‌ മീതേ കിടക്കാനാണോ എന്നും ജോര്‍ജ്‌ ചോദിച്ചു.

Loading...