ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ഉത്പാദിപ്പിക്കാൻ വി.എച്.പി ആഹ്വാനം.

ദില്ലി: ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ഉല്പാദിപ്പിച്ച് ഹിന്ദു മതത്തെ ലോകത്തിൽ ഒന്നാമതെത്തിക്കണമെന്ന് വി.ച്ച്.പി ആഹ്വാനം. ഹിന്ദുക്കൾ ഒരു കുട്ടിയെന്ന നിലപാട് തുടർന്നാൽ മുസ്ലീങ്ങൾ രാജ്യം പിടിച്ചെടുക്കും. ഇന്ത്യ മുഗൾ ഭരണത്തിന്റെ ഭീകരതയിലേക്ക് വരും. ഒന്നിലധികം കുട്ടികളെ ഉല്പാദിപ്പിച്ച് പരമാവധി ഹിന്ദു ബലം കൂട്ടിയില്ലേൽ രാജ്യം തീവൃവാദികളുടെ കൈകളിലേക്ക് പോകും.കുട്ടികളെ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച്‌ ഘര്‍വാപസി തുടരുമെന്ന്‌ പ്രതിജ്‌ഞ ചെയ്യുകയാണ്‌ ഹിന്ദു കുടുംബനാഥന്മാര്‍ ചെയ്യേണ്ടത്. 2050 ഓടെ ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ ഉള്ള രാജ്യം ഇന്ത്യയാകുമെന്ന റിപോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ ആഹ്വാനം. നരേന്ദ്ര മോഡി എതിർത്താലും ഘർ വാപ്സിയുമായി മുന്നോട്ട് പോകും. ഹിന്ദു നിന്നും വിട്ടുപോയ മുഴുവൻ മുസ്ലീം മതം സ്വീകരിച്ചവരെ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ ഇന്ത്യയുടെ അപകടത്തിലാണ്. ഘര്‍വാപസിയിലാണ്‌ തങ്ങളുടെ നിലനില്‍പ്പെന്നും അതിനാണ്‌ വിഎച്ച്‌പി ജനിച്ചതെന്നും നേതാക്കള്‍ പറയുന്നു. ഹിന്ദു കുടുംബങ്ങള്‍ കുട്ടികള്‍ ഒന്നോരണ്ടോ മതിയെന്ന കാര്യത്തില്‍ ഉറച്ചു നിന്നാല്‍ രാജ്യം വീണ്ടും വിഭജിക്കേണ്ട സ്ഥിതി വരുമെന്നും കുട്ടികളുടെ എണ്ണത്തിന്റെ കാര്യം മാതാപിതാക്കളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നുമാണ് വി എച് പിയുടെ പക്ഷം.

ഒരു കുട്ടിയില്‍ ഹിന്ദുസമൂഹം തൃപ്‌തിപ്പെട്ടാല്‍ ഇന്ത്യ മുസ്‌ളീങ്ങളുടെ രാജ്യമായി മാറുക തന്നെ ചെയ്യുമെന്ന്‌ പഠനങ്ങളോട്‌ വി എച്ച്‌ പി പ്രതികരിച്ചു. ലോകത്തെവിടെയാണെങ്കിലും ജനസംഖ്യാപരമായി അസന്തുലിതാവസ്‌ഥ ഉണ്ടെങ്കില്‍ അത്‌ പരിഹരിക്കാനായി സന്താനോല്‍പ്പാദനത്തിനായുള്ള സഹായം സര്‍ക്കാരാണ്‌ നല്‍കേണ്ടതെന്ന്‌ വിഎച്ച്‌പി നേതാക്കള്‍ പറഞ്ഞു.

Loading...