വിജിത പൊതുശല്യക്കാരിയല്ല: പള്ളിച്ചല്‍ പഞ്ചായത്ത് തീരുമാനം മരവിപ്പിച്ച് തദ്ദേശ വകുപ്പ്

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം വിവരങ്ങളാരാഞ്ഞതിന് പൊതുപ്രവര്‍ത്തകയായ വിജിതയെ ശല്യക്കാരിയായി പ്രഖ്യാപിച്ച പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന്‍െറ നടപടി തദ്ദേശ സ്വയംഭരണ വകുപ്പ് മരവിപ്പിച്ച് ഉത്തരവായി. പഞ്ചായത്ത് സെക്രട്ടറി രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കണം. പരാതി ഓംബുഡ്സ്മാന് കൈമാറാനും തീരുമാനമായി.

മൂക്കുന്നിമലയിലെ അനധികൃത ക്വാറി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് ലൈസന്‍സുകളുടെ വിശദാംശങ്ങളാരാഞ്ഞ് നിരവധി വിവരാവകാശ അപേക്ഷകള്‍ നല്‍കിയതിനാണ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ താമസക്കാരി നരുവാമൂട് നടുക്കാട് വെണ്ണിയോട്ടുകോണം മേലെ ആലുവിളപുത്തന്‍ വീട്ടില്‍ വി.വി. വിജിതയെ പഞ്ചായത്ത് യോഗം പ്രമേയം പാസാക്കി പൊതുശല്യക്കാരിയായി പ്രഖ്യാപിച്ച് വിവരാവകാശ കമീഷന് തീരുമാനം കൈമാറിയത്.

Loading...

ഇതിനെതിരെ ജനരോഷം ശക്തമാകുകയും വിജിത പരാതിയുമായി രംഗത്തത്തെുകയും ചെയ്തു. മൂക്കുന്നിമല സംരക്ഷണ സമരസമിതി സംഭവത്തെ അപലപിക്കുകയും പഞ്ചായത്തിന്‍േറത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. വിജിതയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി.

ഇതിന് ശേഷമാണ് ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ അംഗം അഡ്വ. പള്ളിച്ചല്‍ എസ്.കെ. പ്രമോദ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. സംഭവത്തിന്‍െറ ഗൗരവം മനസ്സിലാക്കിയ സെക്രട്ടറി ജയിംസ് വര്‍ഗീസ് തീരുമാനം ഉടന്‍ മരവിപ്പിച്ച് ഉത്തരവിടുകയും പഞ്ചായത്ത് സെക്രട്ടറിയോട് ഒരാഴ്ചക്കകം രേഖകള്‍ ഹാജരാക്കാനാവശ്യപ്പെടുകയും ചെയ്തു. കൂടാതെ പരാതി ഓംബുഡ്സ്മാന് കൈമാറാനും തീരുമാനിച്ചു.

2014 നവംബര്‍ ഏഴിനാണ് വിജിതയെ ശല്യക്കാരിയായി പ്രഖ്യപിച്ച് പഞ്ചായത്ത് തീരുമാനമെടുത്തത്. 23 അംഗ ഭരണസമിതിയില്‍ 17പേര്‍ പ്രമേയത്തെ അനുകൂലിച്ച് ഒപ്പിട്ടു. എന്നാല്‍, അജണ്ടയില്‍ വിജിതയുടെ കാര്യം സൂചിപ്പിച്ചിരുന്നില്ളെന്ന് സി.പി.എം അംഗം അഡ്വ. പള്ളിച്ചല്‍ എസ്.കെ. പ്രമോദ് പറയുന്നു. കോണ്‍ഗ്രസിലെ തന്നെ പലരും ഇക്കാര്യം അറിഞ്ഞിട്ടില്ളെന്നും പറയുന്നു. പഞ്ചായത്ത് പ്രസിഡന്‍റും വിജിതയും തമ്മിലെ പ്രശ്നമാണ് സ്ഥിതി ഇവിടെവരെ എത്തിച്ചതെന്നും പറയപ്പെടുന്നു.