വിഴിഞ്ഞം തുറമുഖ പദ്ധതി; അദാനിക്ക് 42.90 കോടിയുടെ ഇളവ്

തിരുവനന്തപുരം. വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നകിനുള്ള നടത്തിപ്പു ചെലവായ 42.90 കോടി രൂപവിഴിഞ്ഞം തുറുഖ കമ്പനിക്ക് ഒഴിവാക്കി നല്‍കി. മന്ത്രിസഭാ യോത്തിന്റെതാണ് തീരുമാനം. എസ്റ്റാബ്ലിഷ്‌മെന്റിന് ചെലവായ തുകയാണ് കമ്പനി നല്‍കണമെന്നയിരുന്നു റവന്യൂവകുപ്പിന്റെ ശുപാര്‍ശ. ഇത് മറികടന്നാണ് ഇളവ് നല്‍കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കണക്കാക്കിയിട്ടുള്ള നഷ്ടപരിഹാരത്തുകയുടെ 30 ശതമാനമാണ് ഏറ്റെടുക്കല്‍ നടപടിക്കായി എസ്റ്റാബ്ലിഷ്മെന്റ് ചെലവായി സര്‍ക്കാരില്‍ അടയ്‌ക്കേണ്ടത്. 4.4628 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇവിടത്തെ ഭൂമി ഏറ്റെടുക്കുന്നതിനുമാത്രമായി സ്‌പെഷ്യല്‍ തഹസില്‍ദാറെ നിയമിച്ചിരുന്നു. ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് ഉദ്യോഗസ്ഥശമ്പളമടക്കമുള്ള ചെലവുകള്‍ തുറമുഖ കമ്പനിയാണ് നിര്‍വഹിച്ചിരുന്നത്. എന്നാല്‍, 2020-ല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് നിര്‍ത്തലാക്കി.

Loading...

തുടര്‍ന്ന് ഭൂമിയേറ്റെടുക്കലിന് പൊതുവായുള്ള സ്‌പെഷ്യല്‍ തഹസില്‍ദാറാണ് സ്ഥലം ഏറ്റെടുക്കല്‍ നടത്തിയത്. ഇതിനുള്ള ചെലവ് സര്‍ക്കാരാണ് വഹിച്ചതും.വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സ്വകാര്യ കമ്പനിയായതിനാല്‍ എസ്റ്റാബ്ലിഷ്മെന്റ് ചെലവായ 30 ശതമാനം തുക അടയ്ക്കണമെന്നായിരുന്നു റവന്യൂവകുപ്പിന്റെ വാദം. ധനകാര്യവകുപ്പിന്റേത് മറിച്ചൊരു നിലപാടായിരുന്നു. ഭൂമിയേറ്റെടുക്കലിനുള്ള എസ്റ്റാബിഷ്മെന്റ് ചെലവ് യഥാര്‍ഥ ഏറ്റെടുക്കല്‍ ചെലവില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ തുക പൂര്‍ണമായും അടയ്‌ക്കേണ്ടെന്നായിരുന്നു നിലപാട്.

എന്നാല്‍, സര്‍ക്കാരിനും വിഴിഞ്ഞം കമ്പനിക്കുംവേണ്ടി ഭൂമിയേറ്റെടുത്തത് ഒരേ അധികാരിയായതിനാല്‍ ഇതിനുള്ള ചെലവ് കമ്പനിയും സര്‍ക്കാരും വിഭജിച്ച് വഹിക്കാമെന്ന നിര്‍ദേശമാണ് ധനവകുപ്പ് മുന്നോട്ടുെവച്ചത്. രണ്ടുവകുപ്പുകളും വ്യത്യസ്ത നിലപാട് എടുത്തതിനെത്തുടര്‍ന്ന് ഫയല്‍ മന്ത്രിസഭയില്‍െവക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഇളവ് നല്‍കാനുള്ള തീരുമാനം. ഭൂമിയേറ്റെടുക്കല്‍, പുനരധിവാസ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും ചട്ടങ്ങളില്‍ പ്രത്യേകകേസായി ഇളവ് നല്‍കി 42.90 കോടി രൂപ ഇളവുചെയ്യാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.