ബീഹാറി വിദ്യാര്‍ഥികളുടെ കോപ്പിയടി രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുന്നു

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യാക്കാരുടെ മുഖത്ത് കരിവാരിത്തേച്ചു കൊണ്ട് പരീക്ഷയ്ക്ക് കോപ്പിയടിക്കുന്ന ബീഹാറി വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്നു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി പരീക്ഷാ ഹാളിന്റെ ജനലുകളില്‍ തൂങ്ങിക്കിടക്കുന്ന ബന്ധുമിത്രാദികളുടെ ചിത്രങ്ങള്‍ ആണ് പാശ്ചാത്യമാധ്യമങ്ങള്‍ക്ക് ആഘോഷമായത്.

കൂടാതെ ഈ സംഭവത്തോടെ ഇന്ത്യയിലെ മൊത്തം വിദ്യാഭ്യാസ സമ്പ്രദായത്തെതന്നെ കരിവാരിത്തേക്കുന്ന അഭിപ്രായങ്ങളാണ് പല റിപ്പോര്‍ട്ടന്മാരും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവരും പറയുന്നത്. വിദ്യാസമ്പന്നരായി വിദേശങ്ങളില്‍ ജോലിക്കപേക്ഷിക്കുന്ന ഇന്ത്യാക്കാരുടെ വിദ്യാഭ്യസ യോഗ്യതകളും കഴിവുകളും ശരിക്കും വിശകലനത്തിനു വിധേയമാക്കിയതിനു ശേഷമെ കമ്പനികള്‍ അവരെ ജോലിക്ക് എടുക്കാവുള്ളുവെന്ന് പലരും ചര്‍ച്ചകളില്‍ അഭിപ്രായപ്പെട്ടു.

Loading...

girl lashed to motor bikeമാതാപിതാക്കളും, ബന്ധുമിത്രാദികളും സ്കൂള്‍ അധികൃതര്‍ക്കും, അധ്യാപകര്‍ക്കും, പോലീസുകാര്‍ക്കും, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയാണ് സ്കൂളുകളില്‍ കോപ്പിയടി നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരങ്ങളുമായി സ്കൂളിന്റെ ജനാലകളില്‍ തൂങ്ങിക്കിടന്ന് സാഹസികത കാട്ടുന്നവരും നിരവധിയാണ്. കൂടാതെ സാമ്പത്തികമായി ഉയര്‍ന്നവര്‍ സ്കൂള്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കി ചോദ്യപ്പേപ്പറുകള്‍ നേരത്തെ കൈക്കലാക്കി അവയുടെ ശരിയായ ഉത്തരങ്ങളുമായാണ് പരീക്ഷയ്ക്കെത്തുന്നതെന്നും ആക്ഷേപം ഉയരുന്നു.

ബുധനാഴ്ച ബീഹാറിലെ ഒരു സ്കൂളില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ കോപ്പിയടിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ആണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.