റൂട്ട് തെറ്റിച്ച് പാകിസ്താനില്‍ നിന്ന് വന്ന വിമാനം ഇന്ത്യന്‍ വ്യോമസേന പിടിച്ചു… ജയ്പൂരിലിറക്കി

നിശ്ചിത വ്യോമപാതയില്‍ നിന്ന് മാറി വന്ന, പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ള ജോര്‍ജിയന്‍ വിമാനത്തെ ഇന്ത്യന്‍ വ്യോമസേന ജയ്പൂരിലിറക്കി. ആന്റൊണോവ് എഎന്‍-12 വിമാനമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് തടഞ്ഞത്. വടക്കന്‍ ഗുജറാത്തിലെ ഒരു അണ്‍ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റ് പാത്തിലൂടെയാണ് വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്.

ജോര്‍ജിയന്‍ നിര്‍മ്മിത വിമാനമാണിത്. കറാച്ചിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്നു. പൈലറ്റിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരേയും ചോദ്യം ചെയ്ത് വരുകയാണ്. സോവിയറ്റ് യൂണിയന്റെ കാലത്ത് ഡിസൈന്‍ ചെയ്ത ചരക്ക് വിമാനമാണിത്. എയര്‍ ട്രാഫിക് സര്‍വീസസ് റൂട്ട് ലംഘിച്ചാണ് വിമാനം വന്നത്.

Loading...

എയര്‍ ട്രാഫിക് സര്‍വീസസ് റൂട്ട് ലംഘിച്ചാണ് വിമാനം വന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള റേഡിയോ കോളുകളോട് വിമാനം പ്രതികരിച്ചിരുന്നില്ലെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ഡിസ്ട്രസ് ഫ്രീക്വന്‍സിയോടോ വിഷ്വല്‍ സിഗ്നലുകളോടോ വിമാനം പ്രതികരിച്ചിരുന്നില്ല.

ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിയില്‍ നിന്ന കറാച്ചി വഴി ഡല്‍ഹിയിലേയ്ക്ക് പോവുകയാണ് എന്നും നോണ്‍ ഷെഡ്യൂള്‍ എയര്‍ക്രാഫ്റ്റ് ആണെന്നുമാണ് വിമാനത്തില്‍ നിന്ന് അറിയിച്ചത്.