യമനിൽ നിന്നും 349 മലയാളികളെ രക്ഷിച്ചു.

ഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യെമനിലെ തെക്കന്‍ തുറമുഖ നഗരമായ ഏദനില്‍നിന്ന് 349 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 220 പുരുഷന്മാരെയും 101 സ്ത്രീകളെയും 28 കുട്ടികളെയുമാണ് ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നാവികസേനാ കപ്പലായ ഐ.എന്‍.എസ് സുമിത്രയില്‍ ഇവരെ യെമന്റെ അയല്‍രാജ്യമായ എത്തിച്ചു.  അതേസമയം സനയില്‍ ഇന്നലെ രാത്രിയും കനത്ത ബോംബാക്രമണവും വെടിവെപ്പും തുടരുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി വൈകിയാണ് 349 ഇന്ത്യക്കാരുമായി നാവികസേനാ കപ്പല്‍ യെമനില്‍നിന്ന് പുറപ്പെട്ടത്. യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് തര്‍ക്കാഷ് എന്നിവ ജിബൂട്ടിയിലേക്ക് പുറപ്പെട്ടിട്ടു്. കൊച്ചിയില്‍നിന്ന് പുറപ്പെട്ട കവരത്തി, കോറല്‍ എന്നീ കപ്പലുകളും ജിബൂട്ടി ലക്ഷ്യമാക്കി നീങ്ങുകയാണ്. 4000 ത്തോളം ഇന്ത്യക്കാര്‍ യെമനില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്.

സൗദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് യമന്‍ അതിര്‍ത്തിയിലുള്ള ജിസാനില്‍ പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമവും ഇന്ത്യന്‍ അധികൃതര്‍ നടത്തുന്നുണ്ട്. യുദ്ധം രൂക്ഷമായി നടക്കുന്ന സനയില്‍ ആയിരക്കണക്കിന് മലയാളികളാണ് ഉള്ളത്. മറ്റൊരു ഭാഗമായ ജിസാനില്‍ പതിനായിരക്കണക്കിനു മലയാളികളാണ് ജോലി ചെയ്യുന്നത്. ഇവരെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഇല്ല. എന്നാല്‍ അമേരിക്കയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാരെ തിരികെ നാട്ടില്‍ എത്തിക്കുകയും ചെയ്തു.

Loading...