സ്വവര്‍ഗാനുരാഗികളുടെ കഥപറയുന്ന അണ്‍ ഫ്രീഡം എന്ന ചിത്രത്തിന് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികളുടെ കഥപറയുന്ന അണ്‍ ഫ്രീഡം എന്ന ചിത്രത്തിന് ഇന്ത്യയില്‍ നിരോധനം. ഇന്തോ-അമേരിക്കന്‍ സംവിധായകന്‍ രാജ് അമിത് കുമാറിന്റെ ആദ്യ ചിത്രമാണിത്. ആദില്‍ ഹുസൈന്‍, വിക്ടര്‍ ബാനര്‍ജി എന്നിവരാണ് ചിത്രത്തില്‍ നായക കഥാപാത്രങ്ങള്‍. സ്വവര്‍ഗാനുരാഗികളുടെ ജീവിതത്തെ കുറിച്ചുള്ള സിനിമയായതിനാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ എക്‌സാമിനേഷന്‍ കമ്മിറ്റി ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സംവിധായകന്‍ ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ട്രിബ്യൂണല്‍ എക്‌സാമിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം ശരിവയ്ക്കുകയായിരുന്നു. പിന്നീട് ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന വ്യവസ്ഥയോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റിവൈസിങ്ങ് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. അല്ലാതെ ചിത്രം നിരോധിച്ചിട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നു.

Loading...

സെന്‍സര്‍ ബോര്‍ഡ് നിലപാട് മനുഷ്യാവകാശ ലംഘനമാണെന്ന് സംവിധായകന്‍ കുറ്റപ്പടുത്തി. ബോര്‍ഡിന്റേ നിലപാട് കപടവും വിരോധാഭാസം നിറഞ്ഞതുമാണ്. ഒരു ചിത്രവും നിരോധിക്കുകയല്ല വേണ്ടത്. പകരം അവയില്‍ നീക്കം ചെയ്യേണ്ട ഭാഗങ്ങള്‍ നീക്കാന്‍ നിര്‍ദേശിക്കുകയോ ചിത്രത്തിന് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുകയോയാണ് വേണ്ടതെന്നും രാജ് അനിത് കുമാര്‍ പറഞ്ഞു.

un-freedom-filmന്യൂയോര്‍ക്കിനെയും ന്യൂഡല്‍ഹിയെയും ബന്ധിപ്പിച്ചുള്ള ലെസ്ബിയന്‍ ലവ് സ്റ്റോറിയാണ് അണ്‍ ഫ്രീഡം. ഫയ്‌സ് അഹമദ് ഫയ്‌സിന്റെ യെ ദഘ് ദഘ് ഉജാലാ എന്ന കവിതയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആദില്‍ ഹുസൈന്‍, വിക്ടര്‍ ബാനര്‍ജി എന്നിവരാണ് ചിത്രത്തില്‍ നായക കഥാപാത്രങ്ങള്‍.

അതേസമയം ചിത്രം നിരോധിച്ചെന്ന വാദം തെറ്റാണെന്ന് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിന്റെ എക്‌സാമിനേഷന്‍ കമ്മിറ്റി ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സംവിധായകന്‍ ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ട്രിബ്യൂണല്‍ എക്‌സാമിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം ശരിവയ്ക്കുകയായിരുന്നു. പിന്നീട് ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന വ്യവസ്ഥയോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റിവൈസിങ്ങ് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. അല്ലാതെ ചിത്രം നിരോധിച്ചിട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നു.

മെയ് 29ന് ചിത്രം അമേരിക്കയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.