ബോട്ടില്‍ കയറാന്‍ സ്വന്തം മുതുക് കാണിച്ചുകൊടുത്ത് യുവാവ്; വീഡിയോ വൈറലാകുന്നു

കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നു. ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കൈമെയ് മറന്ന് ഒരുപാട് മനുഷ്യര്‍ മുന്നോട്ട് വന്നു. പ്രളയത്തിന് മുന്നില്‍ തോല്‍ക്കാതെ ചവിട്ടിക്കയറ്റാന്‍ സ്വന്തം മുതുക് കാണിച്ച് കൊടുക്കുകയാണ് അതിലൊരു യുവാവ് ചെയ്തത്.

‘മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിന്‍..പ്രായമായ സ്ത്രീ യുവാവിന്റെ മുതുകത്ത് ചവിട്ടുമ്പോള്‍ സമീപത്ത് നിന്ന വ്യക്തിയുടെ വാക്കുകളാണ് ഇത്.

Loading...

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കാണ് ഈ മനുഷ്യന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കിയത്. ഇത്തരത്തില്‍ സര്‍ക്കാരിനും സൈന്യത്തിനുമൊപ്പം ഇങ്ങനെ വലിയ ഒരു സമൂഹം കാര്യക്ഷമായി മുന്നിട്ടിറങ്ങിയത് കൊണ്ടാണ് കേരളം മഹാപ്രളയത്തില്‍ നിന്നും അതിജീവിക്കാനൊരുങ്ങുന്നത്.