യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അശ്ലീലമായി ചിത്രീകരിച്ച വിജയ് പി നായരുടെ വീഡിയോകളും അക്കൗണ്ടും യൂട്യൂബ് നീക്കം ചെയ്തു. അശ്ലീല വീഡിയോയ്ക്ക് താഴെ ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കമന്റുകള്‍ വന്നിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അക്കൗണ്ട് തന്നെ ഡിലീറ്റ് ആക്കിയത്. ഇതോടെ ഇനി മുതല്‍ ഇയാളുടെ ഒരു വീഡിയോ പോലും യൂട്യൂബില്‍ ലഭ്യമാകില്ല.
അതേസമയം തന്നെ മറ്റാരെങ്കിലും ഈ വീഡിയോ അപ് ലോഡ് ചെയ്യുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ചയായിരുന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം പിഴയും 10 വര്‍ഷം വരെതടവും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Loading...