പൊട്ടിക്കരഞ്ഞ് നടി, കാരണം ഇതാണ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികൾക്ക് നേരെയുണ്ടാകുന്ന സംഘര്‍ഷത്തിൽ പ്രതികരണവും ആയി ബോളിവുഡ് നടി സ്വര ഭാസ്കർ. സംഭവത്തിൽ സംഘടിച്ച് പൊരുതാൻ അഭ്യർഥിച്ച് ആണ് നടി രംഗത്ത് എത്തിയത്. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കൂടി ആണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്.

ക്യാപസിനുള്ളിൽ മുഖംമൂടി ധരിച്ച ആക്രമികൾ വിലസ‌ുകയാണെന്നും പൊലീസ് ഇനിയും ഒന്നു ചെയ്തിട്ടില്ലെന്നും സ്വര വിഡിയോയിൽ പറയുന്നു. പൊലീസ് സർവകലാശാല കവാടത്തിന് പുറത്തുമാത്രമാണെന്നും അകത്തുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവരുടെ കുടുംബത്തിനും സഹായമെത്തിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും സ്വര ആരോപിച്ചു.

Loading...

തനിക്ക് ഇത് വളരെ വ്യക്തിപരമായ വിഷയം കൂടിയാണെന്നും തന്റെ മാതാപിതാക്കൾ ജെ എൻ യൂ ക്യാമ്പസിനകത്താണ് താമസിക്കുന്നതെന്നും സ്വര പറഞ്ഞു.

ക്യാമ്പസിനുള്ളിൽ നിന്ന് ലഭിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾക്ക്‌ അനുസരിച്ച് ആണ് സ്വര വിവരങ്ങൾ കൈമാറിയത്. ജെ എന്‍ യൂന്റെ പ്രധാന കവാടത്തിലേക്ക് സാധിക്കുന്നവരെല്ലാം എത്തിച്ചേരണമെന്നും സർക്കാരിലും ഡല്‍ഹി പൊലീസിലും സമ്മര്‍ദ്ദം ചെലുത്തി ആക്രമികളെ സര്‍വകലാശാലയില്‍ നിന്ന് തടയണമെന്നും താരം ആവശ്യപ്പെട്ടു.

Urgent appeal!!!! To all Delhiites PLS gather in large numbers outside the Main Gate of JNU campus on Baba Gangnath…

Opublikowany przez Swarę Bhasker Niedziela, 5 stycznia 2020