ഭാര്യയ്ക്കും മകൾക്കുമൊപ്പം തിരുപ്പതിയിലെത്തി പ്രഭുദേവ, 50-ാം വയസ്സില്‍ അച്ഛനായതിന്റെ സന്തോഷത്തിൽ താരം

തമിഴ് സിനിമ താരം പ്രഭുദേവ 50-ാം വയസ്സില്‍ അച്ഛനായതിന്റെ സന്തോഷത്തിലാണ്. ഒരു മാസം മുമ്പാണ് പ്രഭുദേവയ്ക്കും ഭാര്യ ഹിമാനി സിങ്ങിനും പെണ്‍കുഞ്ഞ് പിറന്നത്. എന്നാൽ ഇതുവരെ കുഞ്ഞുമായി ദമ്പതികൾ പൊതുസ്ഥലത്ത് എത്തിയിട്ടില്ല. ഇപ്പോഴിതാ കുഞ്ഞുമായി ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഭാര്യയ്ക്കും മകൾക്കുമൊപ്പം തിരുപ്പതിയി ക്ഷേത്രത്തിലാണ് താരം എത്തിയത്.

പ്രഭുദേവയും ഹിമാനിയും ഒരു മാസം പ്രായമായ കുഞ്ഞിനൊപ്പമാണ് തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് എത്തിയത്. ഇവിടുത്തെ വിഐപി ക്യൂവില്‍ നിന്ന് കുഞ്ഞുമായി ദര്‍ശനം നടത്തി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. ആദ്യ വിവാഹത്തിൽ താരത്തിന് മൂന്ന് ആണ്മക്കളുമുണ്ട്. വിശാല്‍, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിവരാണ് പുത്രന്മാർ. ഇതില്‍ വിശാല്‍ 2008 കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടിരുന്നു.

Loading...

റംലത്താണ് പ്രഭുദേവയുടെ ആദ്യഭാര്യ. 1995-ല്‍ വിവാഹിതരായ ഇരുവരും 2011-ല്‍ ബന്ധം വേര്‍പിരിയുകയായിരുന്നു. ശേഷം നയൻ താരയുമായുള്ള പ്രണയവും ഡേറ്റിംഗും എല്ലാം വാർത്തയായിരുന്നു. വിവാഹം വരെ എത്തിയ ബന്ധം ഇടയ്ക്ക് രണ്ടുവഴിക്കായി. ശേഷം 2020 സെപ്റ്റംബറിലാണ് പ്രഭുദേവ ബിഹാര്‍ സ്വദേശിയും ഫിസിയോതെറാപിസ്റ്റുമായ ഹിമാനിയെ വിവാഹം ചെയ്തത്.