അഭിനന്ദന്‍ വര്‍ധമാന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി… അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിലായ ശേഷം തിരിച്ചെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അഭിനന്ദനെ ഒരാഴ്ചത്തേക്ക് സിക്ക് ലീവില്‍ വിടുകയാണെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് അഭിനന്ദനെ അവധിയില്‍ വിടുന്നത്.

Loading...

വ്യോമ സേനയ്ക്ക് പുറമെ മറ്റ് ഏജന്‍സികളും അഭിനന്ദനെ ചോദ്യം ചെയ്തു. വ്യോമസേനയും മറ്റ് ഏജന്‍സികളും അഭിനന്ദനെ ചോദ്യം ചെയ്തുവെന്നും ആര്‍മിയുടെ റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിനന്ദന്റെ ആരോഗ്യനില നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതോടെ എന്ന് ജോലിയില്‍ തിരികെ പ്രവേശിക്കാനാകുമെന്ന് വ്യക്തമാകുമെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.