താൻ കന്നഡ നിർമ്മാതാവുമായി പ്രണയത്തിലാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നതായി നടി ഭാവന. അഞ്ചുവർഷമായി പ്രണയത്തിലാണെന്നും ഈ വർഷം വിവാഹമുണ്ടാകുമെന്നും ഭാവന പറയുന്നു. കഴിഞ്ഞ ദിവസം രണ്ട് ചാനലുകളിലൂടെയാണ് ഭാവന പ്രണയം വെളിപ്പെടുത്തിയത്.

താൻ ഒരു കന്നഡ സിനിമാ നിർമ്മാതാവുമായി പ്രണയത്തിലാണെന്നും കഴിഞ്ഞ വർഷം വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും ഭാവന പറഞ്ഞിരുന്നു. എന്നാൽ ചില കാരണങ്ങളാൽ വിവാഹം നീണ്ടുപോവുകയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ചാനലിൽ തങ്ങൾ ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നതായും ഭാവന വെളിപ്പെടുത്തിയത്. അതേസമയം, ഭാവി വരൻ ആരാണെന്ന് തുറന്നുപറയാൻ ഭാവന തയ്യാറായിട്ടില്ല.

Loading...