ബാഹുബലിയുടെ രണ്ടാം ഭാഗം കണ്ണൂരിന്റെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിക്കും. ബാഹുബലിയുടെ ക്യാമറാമാൻ‌ സെന്തിൽ കുമാറും സംഘവും ഇതിനു മുന്നോടിയായി കണ്ണൂരിലെത്തി വിവിധ ലൊക്കേഷനുകൾ കണ്ടു. പ്രൊഡക്‌ഷൻ രംഗത്തു പ്രവർത്തിക്കുന്ന അരവിന്ദൻ കണ്ണൂരാണു കേരളത്തിൽ ബാഹുബലിയുടെ ലൊക്കേഷൻ കണ്ടെത്തുന്നത്.

ഹൈദരാബാദിലെ ചിത്രീകരണത്തിനു ശേഷം അധികം വൈകാതെ തന്നെ സംഘം കണ്ണൂരിലെത്തും. രാജമൗലി ജനുവരിയിൽ കണ്ണൂരിൽ എത്തുമെന്നാണു സൂചന. ബാഹുബലിയുടെ ആദ്യഭാഗം ബ്രഹ്മാണ്ഡ വിജയമായതിനു ശേഷം മൂന്നാംഭാഗം ഇറക്കുന്നതിനുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.

Loading...