ഹൃദയത്തില്‍ തൊട്ട് ഉള്ളുനീറുന്ന കുറിപ്പുമായി ഭാവന

മലയാളത്തിന്റെ പ്രിയ നായിക ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്. ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് മൃഗങ്ങളോട് ക്രൂരത കാട്ടുന്നതിനെതിരെയാണ് നടി ശബ്ദമുയര്‍ത്തുന്നത്. മുയലുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. മൃഗങ്ങളോട് കരുണ കാട്ടണമെന്നും അവ സംരക്ഷിക്കപ്പെടാനുള്ളതാണെന്നും കാട്ടി നടി അടുത്തിടെ ഇന്‍സ്റ്റാ സ്റ്റോറി പങ്കുവെച്ചിരുന്നു.

അടുത്തിടെ കാര്യാട്ടുകരയില്‍ ഭക്ഷണവും വെള്ളവും നല്‍കാതെ കൂട്ടില്‍ പൂട്ടിയിട്ടിരുന്ന വളര്‍ത്തുനായ മരിച്ച സംഭവത്തിന് പിന്നാലെയാണ് മൃഗങ്ങളോട് കരുണ കാണിക്കണം എന്ന് അപേക്ഷിച്ച് ഭാവന രംഗത്തെത്തിയത്.

Loading...

‘മൃഗങ്ങളോട് കരുണ കാണിച്ചാല്‍ മനുഷ്യന് ഒന്നും നഷ്ടമാകില്ല’ എന്ന് ഭാവന സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. മുയലിന് തീറ്റ കൊടുക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് മൃഗങ്ങളോട് കരുണ കാണിക്കണം എന്ന് ആരാധകരോട് അവശ്യപ്പെട്ടത്. വളര്‍ത്തുനായ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ച വാര്‍ത്ത ഭാവന സാമൂഹ്യ മാധ്യമങ്ങളിലൂടെ മുന്‍പ് പങ്കുവെച്ചിരുന്നു. ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.