പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു, കത്തോലിക്ക സഭയുടെ മൂന്നാമൻ കർദിനാൾ ജോർജ‌് പെൽ കുറ്റക്കാരനെന്ന‌് ഓസ്‌ട്രേലിയൻ കോടതി

മെൽബൺ  മെൽബണിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളെ പീഡിപ്പിച്ചതിന് കർദിനാൾ ജോർജ‌് പെൽ കുറ്റക്കാരനാണെന്ന‌് ഓസ്‌ട്രേലിയൻ കോടതി. മെൽബൺ കൗണ്ടി കോടതിയാണ‌് കർദ്ദിനാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത‌്. കത്തോലിക്ക സഭയുടെ ഏറ്റവും ഉയർന്ന പദവിയിലെത്തുന്നവരിൽ മൂന്നാമനാണ‌് കർദിനാൾ ജോർജ‌് പെൽ.

സെന്റ് പാട്രിക്സ് കത്തീഡ്രലിലെ ഗയാക സംഘത്തിലെ രണ്ട‌് ആൺകുട്ടികളെയാണ‌് 22 വർഷം മുമ്പ‌് കർദിനാൾ ജോർജ‌് പെൽ ലൈഗീകമായി പീഡിപ്പിച്ചത‌്. സംഭവത്തിൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ‌് പരാതിയായി ഉന്നയിക്കപ്പെട്ടത‌്. കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ജോർജ‌് പെൽ കുറ്റക്കാരനാണെന്ന‌് പ്രഖ്യാപിച്ചെങ്കിലും കോടതിയുടെ വിലക്കിനെ തുടർന്ന‌് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഇത‌് സംബദ്ധിച്ച‌് വാർത്തകൾ നൽകിയിരുന്നില്ല. വിലക്ക‌് മാറിയതോടെ ഫെബ്രുവരി 26 നാണ് ഈ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടത്. സംഭവത്തിൽ ശിക്ഷ വിധിക്കാൻ മാർച്ച‌് 13ലേക്ക‌് കേസ‌് മാറ്റി വെച്ചിരിക്കുകയാണ‌് കോടതി.‌

Loading...

പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളന്മാരുടെ യോഗത്തിൽ പങ്കെടുത്ത 113 കർദിനാൾമാരിൽ ഒരാളായിരുന്നു ജോർജ‌് പെൽ.