അതിജീവിതയുടെ കയ്യില്‍ കയറിപ്പിടിച്ചു, ദൃശ്യം പകര്‍ത്തി: എഎസ്ഐക്കെതിരെ വീണ്ടും കേസ്

കല്‍പറ്റ. അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച എഎസ്‌ഐ ടിജി ബാബുവിനെതിരെ സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തെളിവെടുപ്പിനിടെ എഎസ്‌ഐ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും പോക്‌സോ നിയമപ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമെ പട്ടിജാതി-വര്‍ഗ അതിക്രമ നിരോധന നിയമവും ചുമത്തി. കഴിഞ്ഞ 26ന് ആയിരുന്നു പീഡന ശ്രമം നടന്നത്. തെളിവുടുപ്പിനിടെയാണ് എഎസ്ഐയുടെ അതിക്രമം. പതിനേഴുകാരിയുടെ പരാതിയില്‍ ഇയാളെ പോലീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഊട്ടിയില്‍ തെളിവെടുപ്പിനായി കൊണ്ടു പോകുമ്പോള്‍ ഇയാള്‍ ദുരുപയോഗം ചെയ്യുവാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

Loading...

എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി രാഹുല്‍ ആര്‍ നായരാണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ മാസം 26നാണ് സംഭവം. സമൂഹാധ്യമത്തില്‍ പരിചയപ്പെട്ട യുവാക്കള്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ഊട്ടിയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്.

എഎസ്ഐ ബാബുവിനൊപ്പം എസ്ഐ സോബിനും ഒരു വനിതാ ഉദ്യോഗസ്ഥയുമാണ് ഉണ്ടായിരുന്നത്. തെളിവെടുപ്പിന് ശേഷം തിരികെ വരുമ്പോള്‍ ഒരു ലോഡ്ജില്‍ എഎസ്ഐ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. സിഡബ്ല്യുസി വഴിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.