പ്രമുഖ കോമഡി താരവും ഹോളിവുഡിലെ സൂപ്പര്‍താരവുമായ ചാര്‍ലി ഷീന്‍ തന്റെ കുത്തഴിഞ്ഞ ജീവിത ശൈലിയുടെ ഭാഗമായി എയ്ഡ്‌സ് ബാധിതനായി എന്ന് വിദേശമാധ്യമങ്ങള്‍ പറഞ്ഞു തുടങ്ങിട്ട് ദിവസങ്ങളായി. ഒടുവില്‍ വാര്‍ത്തയുടെ നിജവസ്ഥ ബോധ്യപ്പെടുത്തി നടന്‍ തന്നെ മുന്നോട്ടു വന്നിരിക്കുയാണ്. പ്രമുഖ ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ എയ്ഡ്‌സ് ബാധിതനാണ് എന്ന് ഷീന്‍ സമ്മതിച്ചു.

ഒരു ടിവി അഭിമുഖത്തിലൂടെയാണ് ചാര്‍ലി തന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞത്. താന്‍ രോഗബാധിതനാണ് എങ്കിലും, തന്നിലൂടെ രോഗം ആര്‍ക്കും പകര്‍ന്നിട്ടില്ല എന്നും ഷീന്‍ വ്യക്തമാക്കി. ടുഡെ ടിവിയില്‍ പരിപാടിയുടെ അവതാരകനായ മാറ്റ് ലോവര്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും രോഗം വന്ന കാലത്തെക്കുറിച്ചുമെല്ലാം ഷീന്‍ തുറന്നു പറയുന്നുണ്ട്.

Loading...

4 വര്‍ഷം മുന്‍പാണ് ഷീന്‍ എയ്ഡ്‌സ് രോഗ രോഗബാധിതനാകുന്നത് . രോഗബാധിതനാണ് എന്ന് കണ്ടെത്തിയ ഉടനെ ചികിത്സ ആരംഭിക്കുകയും ചെയ്തു. തനിക്ക് ഇപ്പോള്‍ പറയത്തക്ക കുഴപ്പങ്ങള്‍ ഒന്നും ഇല്ലയെന്നും ഷീന്‍ പറഞ്ഞു. എയ്ഡ്‌സ് ബാധിച്ച വിവരം അടുത്തസുഹൃത്തുക്കളോട് മാത്രം വെളിപ്പെടുത്തിയിരുന്നു. അതും അത്രയ്ക്ക് വിശ്വാസമുള്ളവര്‍. എന്നാല്‍ ചിലര്‍ പുറത്തുപറയുമെന്നും ഇല്ലെങ്കില്‍ വലിയതുക തരണമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും നടന്‍ പറഞ്ഞു. 10 മില്യണ്‍ ഡോളറാണ് ഈ രഹസ്യം പുറത്തറിയാതാരിക്കാന്‍ ഷീന്‍ ഇതുവരെ ചിലവഴിച്ചത്.

ഷീന്‍ ഹോളിവുഡിലെ നടിമാര്‍ക്കും മോഡലുകള്‍ക്കും ലൈംഗികബന്ധത്തിലൂടെ രോഗം പകര്‍ത്തിയെന്ന് വാര്‍ത്തകളുണ്ടായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു അഭിമുഖത്തിനു ഷീന്‍ മുഖം നല്‍കിയത്. ഷീനിന്റെ ഡോക്ടറായ റോബര്‍ട്ട് ഹ്യൂന്‍സന്‍കയും അഭിമുഖത്തില്‍ ഷീനിന്റെ രോഗം സ്ഥിരീകരിച്ചു. എന്നാല്‍ അടുത്തിടെ നടത്തിയ രക്തപരിശോധനയില്‍ എയ്ഡ്‌സ് അണുക്കളുടെ എണ്ണം വളരെ കുറഞ്ഞ തോതില്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നും ഡോക്ടര്‍ വ്യക്തമാക്കി.