ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയം; മേതിൽ ദേവിക വക്കീല്‍ നോട്ടീസയച്ചു

തിരുവനന്തപുരം: കൊല്ലം എം.എല്‍.എ മുകേഷില്‍നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട്​ പ്രശസ്​ത നര്‍ത്തകി മേതില്‍ ദേവികയുടെ വക്കീല്‍ നോട്ടീസ്. വിവാഹബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടാണ് നടന്‍ കൂടിയായ മുകേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും– അവര്‍ കൂട്ടിച്ചേര്‍ത്തു.

Loading...

ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷി​െന്‍റ സമീപനങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. മുകേഷി​െന്‍റ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള കോടതി നടപടികള്‍ എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

2013 ഒക്‌ടോബര്‍ 24 നാണ് മുകേഷ്-മേതില്‍ ദേവിക വിവാഹം നടന്നത്​. ഇരുവരുടെയും രണ്ടാംവിവാഹമാണ്. പാലക്കാട് സ്വദേശിനിയാണ് ​ദേവിക. മുകേഷും ആദ്യ ഭാര്യയും നടിയുമായ സരിതയും തമ്മിലുള്ള 25 വര്‍ഷം നീണ്ട വിവാഹബന്ധം വേര്‍പിരിഞ്ഞശേഷമാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചത്​.